അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ആര്‍ബിഐ നിരക്ക് വര്‍ധന: നഗര ഡിമാന്റ് ഇടിയുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നഗരങ്ങളില്‍ ആവിര്‍ഭവിച്ച ഉയര്‍ന്ന ഡിമാന്റാണ് കോവിഡിന് ശേഷം സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തിയത്. അടുത്ത നിരക്ക് വര്‍ധനവ് സംഭവിക്കുന്ന പക്ഷം ഇതിന് മാറ്റം വരുമെന്ന് സിറ്റി ഗ്രൂപ്പ് ചീഫ് എക്കണോമിസ്റ്റ് സമീരന്‍ ചക്രബര്‍ത്തി പറയുന്നു.പണപ്പെരുപ്പം അതിരുവിട്ടുയര്‍ന്നതിനെ തുടര്‍ന്ന് നിരക്ക് വര്‍ധനഏര്‍പ്പെടുത്തുകയാണ് ആര്‍ബിഐ.

മെയ് മാസം മുതല്‍ ഇതിനോടകം 225 ബേസിസ് പോയിന്റ് വര്‍ധനവ് വരുത്താന്‍ കേന്ദ്രബാങ്ക് തയ്യാറായി. ഇതോടെ ചില്ലറ പണപ്പെരുപ്പം നവംബര്‍മാസത്തില്‍ ആര്‍ബിഐ ടോളറന്‍സ് ബാന്‍ഡായ 2-6 ശതമാനത്തിലൊതുങ്ങി.10 മാസത്തിനുശേഷം ആദ്യമായാണ് ഉപഭോക്തൃസൂചിക പണപ്പെരുപ്പം ടോളറന്‍സ് പരിധിയിലെത്തിയത്.

ഡിസംബറില്‍ സമാന നിരക്കാണ് പ്രതീക്ഷിക്കപ്പെടുന്നതും. എന്നാല്‍ ഈ മാസങ്ങളില്‍ ആനുപാതികമായി നഗര ഡിമാന്റ് കുറഞ്ഞിട്ടുണ്ടെന്ന് സമീരന്‍ ചക്രബര്‍ത്തി ചൂണ്ടിക്കാട്ടുന്നു. അടുത്തനിരക്ക് വര്‍ധനവോടെ ഡിമാന്റ് പരിമിതമാകും.

ഗ്രാമീണ ഡിമാന്റ് കോവിഡിനുശേഷം ഇതുവരെ പൂര്‍വസ്ഥിതി പ്രാപിച്ചിട്ടുമില്ല. ഏപ്രിലിലാണ് മോണിറ്ററി പോളിസി യോഗം നടക്കുക.50 ബേസിസ് പോയിന്റ് വര്‍ധനവ് ഇത്തവണയും പ്രതീക്ഷിക്കപ്പെടുന്നു.

ഏപ്രിലില്‍ 50 ബേസിസ് പോയിന്റ് വര്‍ധനവ് വരുത്തുന്ന കേന്ദ്രബാങ്ക്, അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ പലിശനിരക്ക് കുറച്ചു തുടങ്ങും, സിഎല്‍എസ്എയിലെ സെന്‍ഗുപ്ത പറയുന്നു. 100 ബേസിസ് പോയിന്റ് കുറവാണ് അടുത്തവര്‍ഷത്തില്‍ സെന്‍ഗുപ്ത പ്രവചിക്കുന്നത്.

നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

X
Top