ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

കാനഡയെ കീഴടക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ടൊറന്റോ: യുകെ, യുഎസ്എ, കാനഡ.. ഇന്ത്യാക്കാര്‍ ഇവിടെ പോയി പഠനം നടത്തുന്നത് ഒരു ട്രെന്‍റായി മാറിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഈ രാജ്യങ്ങളിലെ ആകെ വിദേശ വിദ്യാര്‍ത്ഥികളിലെ ഗണ്യമായൊരു ഭാഗം ഇന്ത്യക്കാരാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍റ് ഡെവലപ്പ്മെന്‍റ് അഥവാ ഒഇസിഡി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളില്‍ 40 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.

അമേരിക്കയിലും യുകെയിലുമുള്ള അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളില്‍ 25 ശതമാനവും ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുടിയേറ്റത്തിലെ ഈ കുതിച്ചുചാട്ടം 2019 മുതല്‍ ആണ് കാര്യമായി ആരംഭിച്ചത്.

അന്താരാഷ്ട്ര വിദ്യാഭ്യാസ നിലവാരം, മികച്ച സ്കോളര്‍ഷിപ്പ് അവസരങ്ങള്‍, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ബിസിനസ്സ് തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഈ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നതിന് കാരണം.

ഓസ്ട്രേലിയയിലും ജപ്പാനിലും ചൈനയുടെ സാന്നിധ്യം കുറയുന്നു
നിരവധി പാശ്ചാത്യ രാജ്യങ്ങളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രധാന സ്രോതസ്സായി ഇന്ത്യ ഉയര്‍ന്നു വരികയാണെങ്കിലും, ഓസ്ട്രേലിയയിലേക്കും ജപ്പാനിലേക്കും വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലെത്തുന്നത് ചൈനയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേ സമയം, 2019 മുതല്‍ ഈ രാജ്യങ്ങളിലെ ചൈനീസ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേയിയയിലേക്ക് എത്തിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 30 ശതമാനവും ചൈനീസ് വിദ്യാര്‍ത്ഥികളാണ്, ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണ്.

അതുപോലെ, ജപ്പാനിലും ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേ സമയം ഈ രണ്ട് രാജ്യങ്ങളിലും, ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.

X
Top