
ന്യൂഡല്‍ഹി: സമ്പന്നമായ മൂല്യമുള്ള ഇന്ത്യന്‍ ഓഹരി വിപണി ഈ വര്‍ഷം പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു, പക്ഷേ ഒരു പുതിയ ബുള്‍ റണ്‍ സാധ്യതയില്ലെന്ന് ഇക്വിറ്റി തന്ത്രജ്ഞരുടെ റോയിട്ടേഴ്സ് വോട്ടെടുപ്പ് വ്യക്തമാക്കി. കഴിഞ്ഞ പാദത്തില്‍ 6 ശതമാനം ഇടിഞ്ഞെങ്കിലും അതിന് ശേഷം ബിഎസ്ഇ സെന്‍സെക്സ് 8 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്.
യുഎസ് ബാങ്കുകളുടെ പരാജയത്തെ തുടര്‍ന്നാണ് സെന്‍സെക്സ് സൂചിക കഴിഞ്ഞ പാദത്തില്‍ 6 ശതമാനത്തിലധികം ഇടിഞ്ഞത്. ഇന്ത്യന്‍ ഇക്വിറ്റികള്‍ ഈ വര്‍ഷം ഇതുവരെ ഏകദേശം 2% മാത്രമാണ് ഉയര്‍ന്നത്.2023 അവസാനത്തോടെ സെന്‍സെക്സ് 3.8 ശതമാനം നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റോയിട്ടേഴ്സ് വോട്ടെടുപ്പിലെ പ്രവചനം അനുസരിച്ച് 2024 പകുതിയോടെ 2.6 ശതമാനം കൂടി ചേര്‍ത്ത് സെന്‍സെക്സ് 65,974 ല്‍ എത്തും. ഫെബ്രുവരിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണിത്.
നിഫ്റ്റി50 2023 അവസാനത്തോടെ 19200 ലെവലിലും 2024 പകുതിയോടെ 19600 ലെവലിലേയ്ക്കും എത്തും. അടുത്ത മൂന്ന് മാസത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇടുങ്ങിയ റെയ്ഞ്ചില്‍ വ്യാപാരം നടത്തുമെന്ന് 27 ല്‍ 20 അനലിസ്്റ്റുകള്‍ അതായത് 70 ശതമാനം പേര്‍ പറഞ്ഞു.