8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ആഗോള ഓഹരി വിപണിയില്‍ ഇന്ത്യ 5-ാം സ്ഥാനം തിരിച്ചുപിടിച്ചു

ന്യൂഡല്‍ഹി: മാര്‍ച്ച് 28 മുതല്‍ തുടങ്ങിയ റാലി, ആഗോള ഓഹരി വിപണികളില്‍ അഞ്ചാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ഇന്ത്യയെ സാഹായിച്ചു. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ യുഎസിനും ചൈനയ്ക്കും ജപ്പാനും ഹോങ്കോങ്ങിനും പിന്നിലാണ് ഇന്ത്യ. നേരത്തെ ഫ്രാന്‍സ്, നേരിയ നേട്ടത്തില്‍ ഇന്ത്യയില്‍ നിന്നും അഞ്ചാം സ്ഥാനം പിടിച്ചെടുത്തിരുന്നു.

3.31 ട്രില്യണാണ് നിലവില്‍ ഇന്ത്യയുടെ വിപണി മൂല്യം. യുഎസ് 44.54 ട്രില്യണ്‍ ഡോളറുമായി മുന്നേറുമ്പോള്‍ ചൈനയുടെത് 10.26 ട്രില്യണും ജപ്പാന്റേത് 5.68 ട്രില്യണും ഹോങ്കോങ്ങിന്റേത് 5.14 ട്രില്യണുമാണ്. ഫ്രാന്‍സ് 3.24 ട്രില്യണ്‍ ഡോളറുമായി തൊട്ടുപുറകിലുണ്ട്.

മാര്‍ച്ച് 28 ന് ശേഷം സെന്‍സെക്സും നിഫ്റ്റിയും ഏതാണ്ട് 10 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സ്മോള്‍ക്യാപ് എന്നിവ 15 ശതമാനം വീതവും സെന്‍സെക്സ് 13 ശതമാനവുമാണ് ഉയര്‍ന്നത്. വിദേശ നിക്ഷേപകര്‍ ഈ കാലയളവില്‍ 6.3 ബില്യണ്‍ ഡോളറിന്റെ അറ്റ നിക്ഷേപം നടത്തി.

X
Top