ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഇന്ത്യന്‍ ഓഹരി വിപണി അസ്ഥിരമാകുമെന്ന് വിദഗ്ദ്ധര്‍

മുംബൈ: ആഭ്യന്തര, ആഗോള ഘടകങ്ങളുടെ സമ്മര്‍ദ്ദം ഇന്ത്യന്‍ ഓഹരി വിപണിയെ അസ്ഥിരമാക്കുമെന്ന് പ്രവചനം.രണ്ടാം പാദ കോര്‍പ്പറേറ്റ് വരുമാനവും, പലിശ നിരക്കുകളും പണപ്പെരുപ്പ ഡാറ്റയുമാകും ഗതി നിര്‍ണ്ണയിക്കുക. ഹ്രസ്വകാല പ്രകടനം പ്രവചനാതീതമാണെന്ന് റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ സീനിയര്‍ വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു.

വിദേശ നിക്ഷേപകര്‍ പിന്മാറ്റം തുടരുന്നു. കോര്‍പറേറ്റ് വരുമാനം സമ്മിശ്രമാണ്. കൂടാതെ ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങളും. ഇന്‍ട്രാഡേ ട്രേഡേഴ്‌സ് കരുത്തുറ്റ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പൊതുമേഖലാ ബാങ്കുകള്‍ (സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍), ഓട്ടോമൊബൈല്‍ കമ്പനികള്‍, തിരഞ്ഞെടുത്ത ലോഹ ഓഹരികള്‍ എന്നിവയാണ് മിശ്ര നിര്‍ദ്ദേശിക്കുന്നത്. ദീര്‍ഘകാല നിക്ഷേപകര്‍ മികച്ച വരുമാനവും അടിസ്ഥാനവുമുള്ള കമ്പനികള്‍ തെരഞ്ഞെടുക്കണം. കൂടാതെ ഹെഡ്ജ് പൊസിഷനുകള്‍ വര്‍ദ്ധിപ്പിക്കണം.

ആഭ്യന്തര സൂചകങ്ങളിലെ പുരോഗതി ശുഭ സൂചകമാണ്്. വ്യാവസായിക ഉല്‍പ്പാദനം, ഉപഭോക്തൃ ചെലവ്, വളര്‍ച്ചയെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കമ്പനികളുടെ പ്രകടനവും പോസിറ്റീവ് ആഭ്യന്തര പ്രവണതകളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും.

നവംബര്‍ 8 ന് അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്സ് 722.43 പോയിന്റ് അഥാ 0.86 ശതമാനം ഇടിഞ്ഞ് 83216.28 ലെവലിലും നിഫ്റ്റി50 229.8 പോയിന്റ് അഥവാ 0.89 ശതമാനം ഇടിഞ്ഞ് 25492.30 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇ ലാര്‍ജ്ക്യാപ് സൂചികകള്‍ 1 ശതമാനവും മിഡ്ക്യാപ് 0.6 ശതമാനവും സ്മോള്‍ക്യാപ് 1.5 ശതമാനവുമിടിഞ്ഞു. മേഖലകളില്‍ നിഫ്റ്റി മിഡീയ 3.2 ശതമാനവും ഡിഫന്‍സ് 2 ശതമാനവും ലോഹം 1.7 ശതമാനവും ഐടി 1.6 ശതമാനവുമിടിഞ്ഞപ്പോള്‍ പൊതുമേഖല ബാങ്ക് 2 ശതമാനം ഉയര്‍ന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1632.66 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് നവംബര്‍ 10 ന് അവസാനിച്ച ആഴ്ചയില്‍ നടത്തിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 16677.94 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി.

X
Top