സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ചൈനയെ പിന്നിലാക്കി ഇന്ത്യൻ സ്റ്റാർട്ടപ് രംഗം

മുംബൈ: സ്റ്റാർട്ടപ് മേഖലയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ. 2022ൽ 23 യൂണികോൺ സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ ഉണ്ടായത്.

ചൈനയിൽ ഇക്കാലയളവിൽ 11 എണ്ണം മാത്രം. ഇതോടെ 100 കോടി ഡോളർ മൂല്യമുള്ള യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം 96 ആയി. പുതിയ 23ൽ 11 എണ്ണവും 3 മെട്രോ നഗരങ്ങൾക്കു പുറത്തുള്ള സ്ഥലത്തു നിന്നാണെന്ന പ്രത്യേകതയുണ്ട്.

സ്റ്റാർട്ടപ്പുകളിലേക്കുള്ള ഫണ്ടിങ്ങിന്റെ 18 ശതമാനം മെട്രോയിതര സ്ഥലങ്ങളിലേക്കു മാറിയെന്നും ഐവിസിഎ–ബെയിൻ റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

ഫിൻടെക്, സോഫ്റ്റ്‌വെയർ സേവന സ്റ്റാർട്ടപ്പുകൾ കൂടുതൽ ഫണ്ടിങ് നേടിയപ്പോൾ, കൺസ്യൂമർ ടെക് മേഖലയ്ക്ക് ശോഭിക്കാനായില്ല. മുൻവർഷത്തെ അപേക്ഷിച്ച് പകുതി യൂണികോണുകൾ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായത്.

2021ൽ 44 യൂണികോൺ കമ്പനികൾ ഉണ്ടായി.

X
Top