ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

നേട്ടം തിരിച്ചുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചു. സെന്‍സെക്‌സ് 465.14 പോയിന്റ് അഥവാ 0.80 ശതമാനം ഉയര്‍ന്ന് 58,853.07 പോയിന്റിലും നിഫ്റ്റി 127.60 പോയിന്റ് അഥവാ 0.73 ശതമാനം ഉയര്‍ന്ന് 17,525.10 പോയിന്റിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1846 ഓഹരികളാണ് മുന്നേറിയത്.

1535 ഓഹരികള്‍ ഇടിവ് നേരിട്ടപ്പോള്‍ 173 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ ഉയര്‍ന്ന നേട്ടത്തിലെത്തിയത്. അതേസമയം ബിപിസിഎല്‍, എസ്ബിഐ, അള്‍ട്രാടെക് സിമന്റ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവ വില്‍പന സമ്മര്‍ദ്ദം നേരിട്ടു.

വാഹനം, മൂലധന ചരക്കുകള്‍, ലോഹം, ഊര്‍ജ്ജം എന്നീ മേഖലകള്‍ 1-2 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകളും ഉയര്‍ന്നു. വിദേശ നിക്ഷേപകരുടെ വാങ്ങലും എണ്ണവിലയിലെ ഇടിവുമാണ് വിപണിയെ ഉയര്‍ത്തിയതെന്ന് ജിയോജിത്തിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

മെഗാക്യാപ്പ് ഓഹരികളുടെ ചുവടുപിടിച്ചാണ് വിപണി മുന്നേറിയത്. അതേസമയം മോശം കോര്‍പറേറ്റ് ഫലങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് അടിതെറ്റി. യു.എസിലെ മികച്ച തൊഴില്‍ ഡാറ്റ മാന്ദ്യഭീതി അകറ്റിയതിനെ തുടര്‍ന്ന് വിദേശ വിപണികളും ഇന്ന് നേട്ടത്തിലായി.

യൂറോപ്യന്‍ സൂചികകളെല്ലാം ഉയര്‍ച്ച കൈവരിച്ചപ്പോള്‍ ചൈനയൊഴികെയുള്ള ഏഷ്യന്‍ സൂചികകളും ഉയര്‍ന്നു.

X
Top