
ന്യൂഡല്‍ഹി: ഏഷ്യന്‍ കറന്‍സികളില്‍ ഈവര്‍ഷത്തെ മോശം പ്രകടനം രൂപയുടേത്. ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന കാരണം ഡോളര്‍ കുതിച്ചുയര്‍ന്നതാണ് രൂപയെ തളര്‍ത്തിയത്. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം എണ്ണവില ഉയര്‍ത്തിയും വിനയായി.
ഇതോടെ കറന്റ് അക്കൗണ്ട് കമ്മി സെപ്തംബര്‍ പാദത്തില്‍ റെക്കോര്‍ഡ് നില കൈവരിക്കുകയായിരുന്നു. 11 ശതമാനത്തിന്റെ ഇടിവോടെ 82.72 ലാണ് ഇന്ത്യന്‍ കറന്‍സി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 2013 ന് ശേഷമുള്ള വലിയ വാര്‍ഷിക ഇടിവ്.
അതേസമയം ഡോളര്‍ സൂചിക 2015 ന് ശേഷമുള്ള വാര്‍ഷിക നേട്ടത്തിലേക്ക് അടുക്കുകയാണ്. 2023 ല്‍ രൂപ ശക്തിപ്പെടുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ചരക്ക് വില ലഘൂകരിക്കപ്പെടുന്നതാണ് കാരണം.
വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുന്നതും രൂപയെ തുണയ്ക്കും.






