ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവെലപ്മെന്റ്റ് ഏജൻസി ഐപിഒയ്ക്ക്

മുംബൈ: സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവെലപ്മെന്റ്റ് ഏജൻസി (IREDA ) ഐപിഒ പുറത്തിറക്കാൻ സാധ്യത.

പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ (RE) പദ്ധതികൾക്കും ഊർജ്ജ കാര്യക്ഷമത, സംരക്ഷണ (EEC) പദ്ധതികൾക്കും സാമ്പത്തിക സഹായം നൽകുന്നതാണ്.

ഐആർഇഡിഎ ഐപിഒയ്ക്കുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) ഈ മാസം ആദ്യം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ സമർപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പബ്ലിക് ഇഷ്യുവിന് ശേഷം പൊതുമേഖലാ സ്ഥാപനം നടത്തുന്ന ആദ്യ ഐപിഒയാണിത്. ‌പ്രൈസ് ബാൻഡ് തീരുമാനിച്ചിട്ടില്ല.

67.19 കോടി ഇക്വിറ്റി ഷെയറുകളുടെ പബ്ലിക് ഇഷ്യൂവിൽ ഐആർഇഡിഎയുടെ 40.31 കോടി ഇക്വിറ്റി ഷെയറുകളും സർക്കാരിന്റെ 26.88 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിൽസും ഉൾപ്പെടും.

പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ (RE) പദ്ധതികൾക്കും ഊർജ്ജ കാര്യക്ഷമത, സംരക്ഷണ (EEC) പദ്ധതികൾക്കും IREDA സാമ്പത്തിക സഹായം നൽകുന്നത്.

ഈ വർഷം 51,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ് സർക്കാർ ലക്ഷ്യമിടുന്നത്.

X
Top