ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടി

ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളുടെ എണ്ണം 2030 ല്‍ 10 കോടി കവിയും – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നൈറ്റ് ഫ്രാങ്ക് ഇന്ത്യയും റോയല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍വേയേഴ്‌സും (ആര്‍ഐസിഎസ്) അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇന്ത്യന്‍ നിര്‍മ്മാണ മേഖലയുടെ സ്വാധീനം വ്യക്തമാക്കുന്നു. . നിലവില്‍, ഈ മേഖലയില്‍ 7.1 കോടി (71 ദശലക്ഷം) തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നും 2030 ഓടെ തൊഴിലാളികളുടെ എണ്ണം 10 കോടി (100 ദശലക്ഷം) കവിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഏഴ് വര്‍ഷത്തോടെ റിയല്‍ എസ്റ്റേറ്റ് മേഖല ഉല്‍പാദനം ഒരു ട്രില്യണ്‍ യുഎസ് ഡോളറിലെത്തും.

റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകള്‍ വളരുമ്പോള്‍, വിദഗ്ധ ജീവനക്കാരുടെ ആവശ്യം ഗണ്യമായി ഉയരും.നിര്‍മ്മാണ വ്യവസായത്തിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാലാണ് ഇത്. 2023 ലെ കണക്കനുസരിച്ച് 71 ദശലക്ഷം (7.1 കോടി) തൊഴിലാളികള്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.

ഇതില്‍ 81 ശതമാനം അവിദഗ്ദ്ധരാണ്. 19 ശതമാനം മാത്രമാണ് വിദഗ്ധ തൊഴിലാളികള്‍.നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ (എന്‍എസ്ഡിസി) കണക്കുകള്‍ പ്രകാരം മൊത്തം നിര്‍മ്മാണ തൊഴിലാളികളുടെ 87 ശതമാനം (വിദഗ്ദ്ധരും അവിദഗ്ദ്ധരും) വും റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ്.

ബാക്കി 13 ശതമാനം മാത്രമാണ് അടിസ്ഥാന സൗകര്യവികസിന മേഖലയിലുള്ളത്.ഡെവലപ്പര്‍മാര്‍, നിര്‍മ്മാണ കമ്പനികള്‍, കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വിദഗ്ധ ജീവനക്കാരെ കൂടുതല്‍ ആവശ്യമായി വരും, റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മനുഷ്യവിഭവശേഷി ഉയര്‍ത്തണം.

ഇതിനായി സര്‍ക്കാര്‍ സംരംഭങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവ പരിശീലന പദ്ധതികളാരംഭിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

X
Top