ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യന്‍ തൊഴിലാളികള്‍ നിശബ്ദമായി ലോകത്തെ നയിക്കുന്നു: ഒഇസിഡി

മുംബൈ: ആഗോള തൊഴില്‍ ശക്തിയുടെ കേന്ദ്രബിന്ദു ഇന്ത്യക്കാരാണെന്ന് ഒഇസിഡി ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ ഔട്ട്‌ലുക്ക് 2025. നൈപുണ്യക്ഷാമം നേരിടുന്ന വികസിത സമ്പദ് വ്യവസ്ഥകള്‍ക്ക് പ്രതിഭകളെ നല്‍കുന്നതില്‍ രാജ്യം ഒന്നാം സ്ഥാനത്താണ്.

ആശുപത്രികളും പരിചരണ കേന്ദ്രങ്ങളും മുതല്‍ സാങ്കേതിക സ്ഥാപനങ്ങള്‍ വരെയുള്ള തൊഴില്‍ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ പ്രൊഫഷണലുകളും ജീവനക്കാരും നിര്‍ണ്ണായ റോളുകള്‍ കൈകാര്യ ചെയ്യുന്നു.  2023 ല്‍ മാത്രം ഏകദേശം 600,000 ഇന്ത്യക്കാര്‍ ഒഇസിഡി രാജ്യങ്ങളിലേയ്ക്ക് കുടിയേറി.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനം കൂടുതലാണിത്. ഡാറ്റയനുസരിച്ച് വിദേശ പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ മികച്ച മൂന്ന് സ്രോതസ്സുകളിലും നഴ്‌സുമാരുടെ മികച്ച രണ്ട് സ്രോതസ്സുകളിലും ഇന്ത്യ ഉള്‍പ്പെടുന്നു. 2021-2023 നുമിടയിലുള്ള ഒഇസിഡി കുടിയേറ്റ ഡോക്ടര്‍മാരില്‍ പത്തില്‍ നാല് പേര്‍ ഏഷ്യയില്‍ നിന്നുള്ളവരാണ്. ഇതില്‍ ഏറെയും ഇന്ത്യക്കാരാണ്.

ഓസ്ട്രേലിയയുടെ വയോജന പരിചരണ വ്യവസായ തൊഴില്‍ കരാറും 2024-ല്‍ ഒപ്പുവച്ച പുതിയ ഇന്ത്യ-ഗ്രീസ് മൈഗ്രേഷന്‍ പങ്കാളിത്തവും ഇന്ത്യന്‍ പ്രതിഭകളെ മറ്റ് രാഷ്ട്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ഉദാഹരണങ്ങളാണ്.1961 ല്‍ സ്ഥാപിതമായ 38 രാഷ്ട്രങ്ങള്‍ അംഗങ്ങളായ സംഘടനയാണ് ഒഇസിഡി. സാമ്പത്തിക,സാമൂഹിക ക്ഷേമം ലക്ഷ്യമിട്ടുള്ള നയങ്ങളാണ് സംഘടന പ്രോത്സാഹിപ്പിക്കുന്നത്.

പാരിസ് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം.

X
Top