പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

യുഎസ് ടെക് റാലി: നേട്ടം കൊയ്ത് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍

മുംബൈ: യുഎസ് ടെക് ഓഹരികളിലെ വര്‍ധനവില്‍ നിന്ന് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നേട്ടമുണ്ടാക്കുന്നു. എന്‍വിഡിയ, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് തുടങ്ങിയ വന്‍കിട കമ്പനി ഓഹരികള്‍ ഈയിടെ വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഇത് ആഗോളതലത്തില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ ഫണ്ടുകളെ സഹായിച്ചു.

എന്‍വിഡിയ ഏപ്രില്‍ തൊട്ട് ഇതുവരെ 65 ശതമാനവും മൈക്രോസോഫ്റ്റ് 32 ശതമാനവുമുയര്‍ന്നപ്പോള്‍ ഇന്ത്യന്‍ എംഎഫുകളായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ വാല്യു ഡിസ്‌ക്കവറി ഫണ്ടും എസ്ബിഐ ടെക് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടും എഡല്‍വേയ്‌സ് യുഎസ് ടെക് ഇക്വിറ്റി എഫ്ഒഎഫും മോതിലാല്‍ ഓസ്വാള്‍ നസ്ദാഖ് 100 ഇടിഎഫും ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഫീഡര്‍ യുഎസ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടും ആനുപാതികമായി നേട്ടം കൊയ്തു.

യഥാക്രമം 27.6 ശതമാനവും 26.7 ശതമാനവും 24.4 ശതമാനവും 23.9 ശതമാനവും 22.6 ശതമാനവുമാണ് ഈ ഫണ്ടുകള്‍ രേഖപ്പെടുത്തിയ നേട്ടം. ഇതില്‍ മോതിലാല്‍ ഓസ്വാള്‍ നസ്ദാഖ് 100 ഇടിഎഫിന് യുഎസ് സ്റ്റോക്കുകളില്‍ 99.8 ശതമാനം എക്‌സ്‌പോഷ്വറാണുള്ളത്.

ഫ്രാങ്ക്‌ലിന്‍ യുഎസ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് 97.8 ശതമാനവും എഡല്‍വേയ്‌സ് ടെക് ഫണ്ട് 30 ശതമാനവും എക്‌സ്‌പോഷ്വര്‍ നിലനിര്‍ത്തുന്നു.

X
Top