ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇടിവ് തുടര്‍ന്ന് നിഫ്റ്റി, സെന്‍സെക്‌സ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച ഇടിവ് തുടര്‍ന്നു. ഇത് തുടര്‍ച്ചയായ ഏഴാം സെഷനിലാണ് സൂചികകള്‍ നഷ്ടത്തിലാകുന്നത്. സെന്‍സെക്‌സ് 61.5 അഥവാ 0.08 ശതമാനം ഇടിഞ്ഞ് 80364.94 ലെവലിലും നിഫ്റ്റി 19.8 പോയിന്റ് അഥവാ 24634.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ഒരു ഘട്ടത്തില്‍ കനത്ത ഇടിവ് നേരിട്ട ശേഷം സൂചികകള്‍ വീണ്ടെടുപ്പ് നടത്തി.വിശാല സൂചികകള്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. സെലക്ടീവ് വാങ്ങല്‍ നിഫ്റ്റി50 യെ ഒരു ശതമാനം ഉയര്‍ത്തിയപ്പോള്‍ മേഖലകളില്‍ പൊതുമേഖല ബാങ്ക്, ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി എന്നിവ മുന്നേറി.

അതേസമയം മീഡിയ, വാഹനം,എഫ്എംസിജി, സ്വകാര്യ ബാങ്കുകള്‍ എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഭാരത് ഇലക്ട്രോണിക്‌സ്, ഓയില്‍ ഇന്ത്യ, വോക്ക്ചാര്‍ട്ട്, റെഡിങ്ടണ്‍,എച്ച്പിസിഎല്‍, ആനന്ദ് രാജ്, വോള്‍ട്ടാസ്, വൊഡഫോണ്‍ എന്നിവ ഉയര്‍ന്നു.

എച്ച് വണ്‍ ബി വിസാ ഫീസ് ഉയര്‍ത്തിയ യുഎസ് നടപടിയും ഇന്ത്യയ്ക്ക് മേല്‍ അവര്‍ ചുമത്തിയ തീരുവകളും ആര്‍ബിഐ പണനയത്തിന് മുന്നോടിയായി നിക്ഷേപകര്‍ സ്വീകരിച്ച ജാഗ്രതയുമാണ് വിപണിയെ ദുര്‍ബലമാക്കിയത്.

കൂടാതെ ലാര്‍ജ്ക്യാപ് ഓഹരികള്‍ പ്രകടനം നടത്താത്തതും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ പിന്മാറ്റവും ബാധിച്ചു. ഷോര്‍ട്ട് കവറിംഗ് കാരണമായിരുന്നു ഇന്‍ട്രാ ഡേ വീണ്ടെടുപ്പ്. ആര്‍ബിഐ പണനയം, യുഎസ് സാമ്പത്തിക ഡാറ്റ, ബോണ്ട് യീല്‍ഡ്, ക്രൂഡ് ഓയില്‍ വില എന്നിവ അടുത്ത ദിവസം സ്വാധീനം ചെലുത്തും.

സൂചികകള്‍ ചിലപ്പോള്‍ അപ്രതീക്ഷിത റാലി നടത്തിയേക്കാമെന്ന് വിദഗ്ധര്‍ പറഞ്ഞു. അതേസമയം നേട്ടം നിലനിര്‍ത്താന്‍ സാമ്പത്തിക, ഐടി ഓഹരികള്‍ മികച്ച പ്രകടനം നടത്തണം.

X
Top