ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

മൂൺലൈറ്റിങ്: അധിക വരുമാനത്തിന് പോകും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

രു സ്ഥാപനത്തിൽ ജോലി എടുത്തുകൊണ്ടിരിക്കെ സൈഡായി മറ്റു ജോലികൾ ചെയ്യുന്നതിനെയാണ് മൂൺലൈറ്റിങ് എന്നു പറയുന്നത്. സാമ്പത്തിക നേട്ടത്തിനായുള്ള ഫ്രീലാൻസിങ് പോലെയുള്ള ജോലികളാവാം ഇത്തരത്തിൽ അധികമായി ചെയ്യുന്നത്.

മൂൺലൈറ്റിങ് ചെയ്യുന്നു എന്ന കാരണത്താൽ ജോലിക്കാരെ കമ്പനികൾ സമ്മർദ്ദത്തിലാക്കിയതിനെ തുടർന്ന് ഈ ആശയം ചർച്ചാവിഷയമായിട്ടുണ്ട്. ഭൂരിഭാഗം കോർപറേറ്റ് തല ചർച്ചകളിലും മൂൺലൈറ്റിങ്ങിനെതിരെ വാദങ്ങളുയർന്നു.

ഇത്തരത്തിൽ അധികമായി ജോലി ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളണമെന്നും ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ പല ബിസിനസുകളും ചില നിശ്ചിത ഫ്രെയിംവർക്കുകൾക്കുള്ളിൽ നിന്ന് മൂൺലൈറ്റിങ് നടത്താൻ അനുവാദം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

പല പ്രമുഖ സ്ഥാപനങ്ങളും, വ്യക്തികളും മൂൺലൈറ്റിങ്ങിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സ്വിഗി, ടെക് മഹീന്ദ്ര, ഇൻഫോസിസ് മുൻ സിഎഫ്ഒ ടി.വി മോഹൻദാസ് പൈ, ക്രെ‍ഡ് സ്ഥാപകൻ കുനാൽ ഷാ, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ഈ ആശയത്തെ അനുകൂലിക്കുന്നു.

നിയമം

‘ഡബിൾ എംപ്ലോയ്മെന്റ്’ എന്നതിന് കൃത്യമായ നിർവചനം നിലവിൽ ഇന്ത്യയിലെ നിയമം നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാൻ നിയമം ശ്രമിച്ചിട്ടുമുണ്ട്. ഫാക്ടറീസ് ആക്ട് 1948, സെക്ഷൻ 60 പ്രകാരം ഡ്യുവൽ എംപ്ലോയ്മെന്റ് തടഞ്ഞിട്ടുണ്ട്. എന്നാൽ ഫാക്ടറികൾ നടത്താത്ത സ്ഥാപനങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല എന്ന മറുവശവുമുണ്ട്.

ദി ഇൻഡസ്ട്രിയൽ‌ എംപ്ലോയ്മെന്റ് (സ്റ്റാൻഡിങ് ഓർഡേഴ്സ്) സെൻട്രൽ റൂൾസ് 1946 പ്രകാരം, ഒരു വ്യാവസായിക എസ്റ്റാബ്ലിഷ്മെന്റിന്റെ താല്പര്യങ്ങൾക്കെതിരെ ഒരു തൊഴിലാളിക്ക് ഡ്യുവൽ എംപ്ലോയ്മെന്റ് ചെയ്യാൻ സാധിക്കില്ല.

1948 ലെ ബോംബെ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ലീവ്/ഹോളിഡേ ദിവസങ്ങളിൽ ഡ്യുവൽ എംപ്ലോയ്മെന്റിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

ഡൽഹി ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 1954, ഡബിൾ എംപ്ലോയ്മെന്റിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

ഓരോ സംസ്ഥാനങ്ങൾക്കും അവയുടേതായ നിയമങ്ങളും, നിയന്ത്രണങ്ങളുമാണ് ഉള്ളത്. എന്നാൽ മിക്ക നിയമങ്ങളിലും ഐടി കമ്പനികളെ ഒഴിവാക്കിയിട്ടുണ്ട്. അവയ്ക്ക് ഇത്തരം കാര്യങ്ങളിൽ സ്വതന്ത്രമായി തീരുമാനങ്ങൾ കൈക്കൊള്ളാം.

ആദായ നികുതി നിയമത്തിലും മൂൺലൈറ്റിങ്ങിനെ എടുത്തു പറഞ്ഞിട്ടില്ല. ഇത്തരത്തിൽ ലഭിക്കുന്ന വരുമാനം ശമ്പളം അല്ലെങ്കിൽ പ്രഫഷണൽ ഫീസ് എന്ന ഗണത്തിലാണ് ഉൾപ്പെടുന്നത്. ഇവ രണ്ടും രണ്ട് വ്യത്യസ്ത നികുതി വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്.

ഇന്ന് മൂൺലൈറ്റിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വ്യാപകമാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റ്, ഇന്റർവ്യൂ ഫീസ് തുടങ്ങിയവ ആവശ്യപ്പെട്ടു കൊണ്ടുള്ള ബൾക്ക് മെയിലുകൾ അയയ്ക്കുക എന്നതാണ് ഒരു രീതി. പണം ലഭിച്ചാൽ ഉടൻ അപ്രത്യക്ഷമാകുന്നവയാണ് ഇവയിൽ പലതും.

ചിലർ ഫേക്കായ ഇന്റർവ്യൂ നടത്തുകയും, കൃത്രിമമായി സൃഷ്ടിച്ച അപ്പോയിന്റ്മെന്റ് ലെറ്ററുകൾ അയയ്ക്കുകയും ചെയ്യുന്നു. ഫിഷിങ്, മെയിലിങ്, ഫേക് വെബ്സൈറ്റ്, ഫേക് ക്യാപസ് പ്ലേസ്മെന്റ് എന്നിങ്ങനെ തട്ടിപ്പുകളുടെ നിര നീളുന്നു.

ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.

  • ആധികാരികതയുള്ള ഓഫീഷ്യൽ വെബ്സൈറ്റാണെന്ന് ഉറപ്പു വരുത്തുക
  • ഒരു ജോലി ഉറപ്പാക്കാൻ പണം നൽകാതിരിക്കുക
  • യഥാർത്ഥ മെയിൽ‌ ആണോ എന്ന് പരിശോധിക്കുക
  • സ്ഥാപനത്തിൽ വിളിച്ച് മെയിൽ യഥാർത്ഥമാണെന്ന് ഉറപ്പാക്കുക
  • ഒരു ജോലിയോടൊപ്പം മറ്റൊരു ജോലി ചെയ്യുന്നതിന്റെ ന്യായവാദങ്ങൾ നടക്കട്ടെ. നിങ്ങൾക്ക് വരുമാനത്തോടൊപ്പം ആരോഗ്യകരമായ ഒരു ലൈഫ് സ്റ്റൈൽ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് ഇതിനേക്കാളെല്ലാം പ്രധാനമാണ്.

X
Top