ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

വീണ്ടും ചൂടുപിടിക്കാൻ ഇന്ത്യൻ ഐപിഒ വിപണി

മുംബൈ: ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യ്ക്കു മടിച്ചുനിൽക്കുന്ന കമ്പനികൾ വിപണിയെ സമീപിക്കാൻ വൈകാതെ മുന്നോട്ടുവരാനുള്ള സാധ്യത ശക്തമായി.

ദ്വിതീയ വിപണിയുടെ വികാരം മെച്ചപ്പെടുന്നതിനനുസരിച്ചു പ്രാഥമിക വിപണിയും സജീവമാകുന്നതാണു പതിവ്.

ചില പ്രമുഖ കമ്പനികൾ അടുത്തുതന്നെ ഐപിഒ വിപണിയിലെത്തിയേക്കും. 15,000 കോടി രൂപയുടെ സമാഹരണ ലക്ഷ്യവുമായി മൂലധന വിപണിയിലെത്താൻ ടാറ്റ ക്യാപ്പിറ്റൽ തീരുമാനിച്ചിട്ടുണ്ട്.

നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഒയാണിത്. തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.

എൽജി ഇലക്ട്രോണിക്സ്, സെപ്റ്റോ, എൻഎസ്ഡിഎൽ തുടങ്ങിയവയിൽനിന്നുള്ള ഐപിഒകളും വൈകാതെ ഉണ്ടാകും.

X
Top