അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ആക്‌സിസ് ബാങ്കിലെ മുഴുവൻ ഓഹരികളും വിൽക്കാൻ സർക്കാർ

മുംബൈ: കേന്ദ്ര സർക്കാർ ആക്‌സിസ് ബാങ്കിലെ അവരുടെ 1.55 ശതമാനം ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിൽക്കുന്നു. സർക്കാർ അതിന്റെ നിക്ഷേപ വാഹനമായ സ്‌പെസിഫൈഡ് അണ്ടർടേക്കിംഗ് യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (എസ്.യൂ.യൂ.ടി.ഐ) വഴിയാണ് ബാങ്കിന്റെ ഓഹരികൾ കൈവശം വച്ചിരിക്കുന്നത്.

ആക്‌സിസ് ബാങ്കിന്റെ ഓഹരി മൂലധത്തിന്റെ 1.55 ശതമാനം വരുന്ന 46.5 ദശലക്ഷം ഓഹരികളാണ് എസ്.യൂ.യൂ.ടി.ഐ വിറ്റഴിക്കുന്നത്. ഒരു ഓഹരിക്ക് ശരാശരി 830.63 രൂപ നിരക്കിലായിരിക്കും ഇടപാട് നടക്കുക. ഇതിനായുള്ള ഓഫർ ഫോർ സെയിൽ വ്യാഴാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച അവസാനിക്കും.

വ്യാഴാഴ്ച ആക്‌സിസ് ബാങ്ക് ഓഹരികൾ 2.76 ശതമാനം ഇടിഞ്ഞ് 849.35 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലഭ്യമായ ഷെയർഹോൾഡിംഗ് ഡാറ്റ അനുസരിച്ച് ബാങ്കിന്റെ 1.55% ഓഹരികൾ സ്‌പെസിഫൈഡ് അണ്ടർടേക്കിംഗ് യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ കൈവശം വച്ചിരുന്നു. എന്നാൽ ഈ ഓഫർ ഫോർ സെയിൽ വഴി ഇത് പൂർണ്ണമായും വിറ്റഴിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

X
Top