ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

ഇന്ത്യന്‍ ഓഹരി വിപണി മൂല്യത്തില്‍ വന്‍ ഇടിവ്

മുംബൈ: ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ജൂലൈയില്‍ കുത്തനെ ഇടിഞ്ഞു. അഞ്ച്മാസത്തെ ഏറ്റവും വലിയ തകര്‍ച്ച രേഖപ്പടുത്തിയതോടെ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ അഞ്ചാമതായി.

തുടര്‍ച്ചയായ നാല് മാസത്തെ മുന്നേറ്റത്തിനൊടുവിലാണ് ഈ പിന്‍വാങ്ങല്‍. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ബിഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണി മൂലധനം നിലവില്‍ 5.2 ട്രില്യണ്‍ ഡോളറാണ്. 5.38 ട്രില്യണ്‍ ഡോളറില്‍ നിന്ന് 3.6 ശതമാനം ഇടിവ്.

ത്രൈമാസ വരുമാനത്തിലെ കുറവ്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്പിഐ) പിന്‍വാങ്ങിയത്, മൂലധന ഒഴുക്ക് ഐപിഒ, ക്യുഐപികളിലേയ്ക്ക് മാറിയത്, താരതമ്യേന ഉയര്‍ന്ന മൂല്യനിര്‍ണ്ണയം എന്നിവയാണ് ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

അതേസമയം ആഗോള വിപണി മൂല്യനിര്‍ണ്ണയം ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ വിപണിയായ ചൈന ഓഹരി മൂല്യത്തില്‍ 6.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ മൂല്യ വളര്‍ച്ചയില്‍ അവര്‍ ഒന്നാമതായി.

6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ഹോങ്കോങ്ങും തൊട്ടുപിന്നിലെത്തിയപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ഇക്വിറ്റി വിപണിയായ യുഎസ് 3.5 ശതമാനവും കാനഡ 2.4 ശതമാനവും തായ് വാന്‍ 2.2 ശതമാനവും യുണൈറ്റഡ് കിങ്ഡം, ഫ്രാന്‍സ് എന്നിവ 0.2 ശതമാനം വീതവും കൂട്ടിച്ചേര്‍ത്തു.

അതേസമയം ജര്‍മ്മനി വിപണിയുടെ മൂല്യം 1.5 ശതമാനവും സൗദി അറേബ്യയുടേത് 1.3 ശതമാനവും ജാപ്പാന്റേത് 1.4 ശതമാനവും സ്വിറ്റസര്‍ലന്റിന്റേത് 1 ശതമാനവും കുറവ് രേഖപ്പെടുത്തി.

X
Top