ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

ഇന്ത്യൻ സമ്പദ് വ്യവസ്ഥ 13% വളര്‍ച്ച കൈവരിക്കുമെന്ന് ഇക്ര


ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 12-13 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്ര(ICRA) പറഞ്ഞു. ഏപ്രിലില്‍ രേഖപ്പെടുത്തിയ ബിസിനസ് പ്രവര്‍ത്തന സൂചിക 13 മാസത്തെ രണ്ടാമത്തെതായി മാറിയതോടെയാണ് റേറ്റിംഗ് ഏജന്‍സി വളര്‍ച്ചാ അനുമാനം വര്‍ധിപ്പിച്ചത്. എന്നാല്‍ വാര്‍ഷിക ജിഡിപി 7.2 ശതമാനത്തിലൊതുങ്ങുമെന്നും ഇക്ര പറഞ്ഞു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതോടെയാണ് വാര്‍ഷിക ജിഡിപി താഴെ പോവുക. മോശമായ ആഗോള സാഹചര്യങ്ങള്‍ക്കിടയിലും ഏപ്രിലിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ 16 ശതമാനം വര്‍ധിച്ച് കോവിഡിന് മുന്‍പുള്ള കാലത്തേതിന് സമാനമായതായി ഇക്ര ചീഫ് എക്കണോമിസ്റ്റ് അദിതി നയ്യാര്‍ പറഞ്ഞു. മെയ് മാസത്തിലും സമാനമായ തോതില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടക്കും. ഇതോടെ ആദ്യപാദത്തില്‍ ജിഡിപി 12 മുതല്‍ 13 ശതമാനം വരെ ഉയരു
എന്നാല്‍ വാര്‍ഷിക ജിഡിപി ഇതേ തോതില്‍ വളരില്ല. ഉത്പാദന ചെലവ് വര്‍ധിക്കുന്നതിനാല്‍ ഉത്പാദനക്ഷമത തളരുകയും അത് ജിഡിപിയെ ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഈവര്‍ഷത്തെ ജിഡിപി 7.2 ശതമാനത്തില്‍ ഒതുങ്ങും, ഇക്ര റിപ്പോര്‍ട്ട് പറയുന്നു. ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം ഈവര്‍ഷം 6.3-6.5 ശതമാനമായിരിക്കുമെന്നാണ് ഇക്ര കണക്കുകൂട്ടുന്നത്.
റഷ്യ – ഉക്രൈന്‍ യുദ്ധവും എണ്ണവില വര്‍ധനവുമാണ് വളര്‍ച്ചയ്ക്ക് ഭീഷണിയാകുന്നത്. യുദ്ധം അവസാനിച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമായിരിക്കും. ജൂണിലും ആഗസ്റ്റിലും കേന്ദ്രബാങ്ക് പലിശനിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിക്കുമെന്നും എന്നാല്‍ സെപ്തംബറിലെ നിരക്ക് വര്‍ധന ആ സമയത്തെ സാഹചര്യങ്ങള്‍ക്കധിഷ്ഠിതമായിരിക്കുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

X
Top