ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് പുതുക്കി ലോകബാങ്ക്

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ച നിരക്ക് ലോകബാങ്ക് പുതുക്കി നിശ്ചയിച്ചു. നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യ ആറര ശതമാനം വളർച്ച കൈവരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ 8.7 ശതമാനം വളർച്ചയാണ് കൈവരിച്ചത്.

എന്നാൽ ഈ റിപ്പോർട്ടിൽ വളരെ വ്യക്തമായി ലോകബാങ്ക് പറയുന്ന മറ്റൊരു കാര്യമാണ് ഏറ്റവും ശ്രദ്ധേയം. ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായി കൊവിഡ് കാലത്തെ അതിജീവിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് റിപ്പോർട്ടിൽ പറയുന്നു.

സേവന മേഖലയിലും, സേവന കയറ്റുമതിയിലും ആണ് ഇന്ത്യ ഏറ്റവും മികച്ച രീതിയിൽ സാമ്പത്തികമായി മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാമത്തെയും മൂന്നാമത്തെയും പാദവാർഷികങ്ങൾ ലോകത്തെ മറ്റു പല രാജ്യങ്ങൾക്കും വെല്ലുവിളി നിറഞ്ഞതാണ്. സമാനമായ നിലയിൽ ഇന്ത്യയ്ക്കും സാമ്പത്തിക സാഹചര്യങ്ങൾ തിരച്ചടി ആകുമെങ്കിലും അതിനെ ഫലപ്രദമായി ചെറുക്കുന്നതിൽ ഇന്ത്യ മുന്നേറുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

റിസർവ് ബാങ്കിലെ വിദേശനാണ്യശേഖരം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും എന്ന് ലോക ബാങ്കിന്റെ ദക്ഷിണേഷ്യ വിഭാഗം ചീഫ് സാമ്പത്തിക വിദഗ്ധൻ ഹാൻസ് ടിമ്മർ പറഞ്ഞു. അതോടൊപ്പംകൂട്ടി കാലത്തെ അതിജീവിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.

ഡിജിറ്റൽ ആശയങ്ങൾ ഉപയോഗിച്ച് സാമൂഹിക സുരക്ഷാ നെറ്റ്വർക്കുകൾ വിപുലീകരിക്കുന്നത് പോലുള്ള ചില മാതൃകകൾ ഇന്ത്യൻ ഗവൺമെന്റ് ലോകത്തിന് മുന്നിൽ വയ്ക്കുന്നു. എന്നാൽ സർക്കാർ നടത്തുന്ന എല്ലാ നീക്കങ്ങളും ശരിയാണെന്ന് വാദക്കാരനല്ല ടിമ്മർ.

ഗോതമ്പ് കയറ്റുമതിക്കടക്കം ഏർപ്പെടുത്തിയ വിലക്കുകളും, അരി അടക്കമുള്ളവയുടെ കയറ്റുമതി താരിഫുകളും അടക്കമുള്ള വിവിധ വിഷയങ്ങളിൽ അദ്ദേഹം ഇന്ത്യയുടെ നിലപാടിനെ എതിർക്കുകയും ചെയ്തു.

X
Top