പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

ഇന്ത്യൻ സമ്പദ്ഘടന ചൈനയെക്കാൾ 16.5 വർഷം പിന്നിലെന്ന് റിപ്പോർട്ട്

കൊച്ചി: വിശാല ബിസിനസ്, സാമ്പത്തിക ഘടകങ്ങൾ എന്നിവ കണക്കിലെടുത്താൽ ഇന്ത്യൻ സമ്പദ്ഘടന ചൈനയെക്കാൾ 16.5 വർഷം പിന്നിലാണെന്നും രാജ്യത്തിന് ഇനിയും മുന്നേറാനുണ്ടെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റീനിന്റെ പഠന റിപ്പോർട്ട്.

വ്യത്യസ്ത അളവുകോലുകളുടെ അടിസ്ഥാനത്തിലാണ് ബേൺസ്റ്റീൻ ഗവേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.

ചൈനയെക്കാൾ പേറ്റന്റുകളുടെ കാര്യത്തിൽ 21 വർഷവും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ 20 വർഷവും വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ കാര്യത്തിൽ 19 വർഷവും പിന്നിലാണ് ഇന്ത്യ. കയറ്റുമതിയിൽ 17 വർഷമാണ് ഇന്ത്യയെക്കാൾ ചൈന മുന്നിലുള്ളത്.

ആളോഹരി വരുമാനത്തിൽ 15 വർഷവും ഉപഭോക്തൃ ചെലവിൽ 13 വർഷവുമാണ് പിന്നിലുള്ളത്.
അതേസമയം, യു.എസിൽ നിന്നുൾപ്പെടെ ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികൾ അവരുടെ ഉത്പാദന ഹബ്ബ് ചൈനയിൽനിന്ന് മാറ്റുന്നത് ഇന്ത്യക്ക്‌ വരും വർഷങ്ങളിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആഗോള ടെക് കമ്പനിയായ ആപ്പിൾ ഇന്ത്യയിൽനിന്ന് വൻതോതിൽ ഐഫോൺ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര ആവശ്യങ്ങൾക്കു പുറമെ, കയറ്റുമതി കൂടി ലക്ഷ്യമിട്ടാണ് ഇത്.
ഒരു ദശാബ്ദം മുൻപ്‌ ആഗോള സമ്പദ്ഘടനയിൽ 11-ാം സ്ഥാനം മാത്രമായിരുന്നു ഇന്ത്യക്ക്‌.

എന്നാൽ, 10 വർഷംകൊണ്ട് യു.കെ.യെ പിന്തള്ളി അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി. അന്താരാഷ്ട്ര നാണയ നിധിയുടെ അനുമാനം അനുസരിച്ച് 2025- ഓടെ നാലാം സ്ഥാനത്തേക്കും 2027-ഓടെ മൂന്നാം സ്ഥാനത്തേക്കും ഇന്ത്യ കുതിക്കും.

അതോടെ, ഇന്ത്യ 5.4 ലക്ഷം കോടി ഡോളർ സമ്പദ്ഘടനയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2030-ഓടെ 10 ലക്ഷം കോടി ഡോളർ സമ്പദ്ഘടനയാകുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ഇത് പ്രായോഗികമാണെന്നാണ് ആഗോള കൺസൾട്ടൻസി സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ വിലയിരുത്തൽ.

X
Top