
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് (ജിഡിപി) 5.9 ശതമാനം ആയിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഫ്). ഇക്കാലയളവില്‍ രാജ്യം 6.1 ശതമാനം വളരുമെന്നായിരുന്നു ഐഎംഫിന്റെ നേരത്തെയുള്ള വിലയിരുത്തല്‍.
ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വം മുന്‍നിര്‍ത്തിയാണ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം തിരുത്തിയത്. അതേ സമയം അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും. മെച്ചപ്പെട്ട വളര്‍ച്ചാ നിരക്ക് രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കും. ഇത് ഓഹരി വിപണിക്കും നേട്ടമാണ്.
2024-25ലെ രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം 6.8ല്‍ നിന്ന് 6.3 ആയും ഐഎംഫ് പുതുക്കി. 2003-24ല്‍ ഇന്ത്യ 6.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്കിന്റെയും എഡിബിയുടെയും വിലയിരുത്തല്‍. ഇന്ത്യ 6.3 ശതമാനം വളരുമെന്നാണ് ലോകബാങ്കിന്റെ അനുമാനം.
ഇന്ത്യ ചൈനയെക്കാള്‍ മുന്നില്‍
ആഗോള സമ്പദ് വ്യവസ്ഥ 2023ല്‍ 2.8 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഐഎംഫ് റിപ്പോര്‍ട്ട്. യുഎസ്, ചൈനീസ് സമ്പദ് വ്യവസ്ഥയെക്കാള്‍ വേഗത്തിലായിരിക്കും ഇന്ത്യയുടെ വളര്‍ച്ച. ചൈന ഈ വര്‍ഷം 5.2 ശതമാനം വളര്‍ച്ചയാവും നേടുക.
യുഎസിന്റെ വളര്‍ച്ച 1.6 ശതമാനം മാത്രമായിരിക്കും.






