ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എണ്ണയ്ക്കായി ആഫ്രിക്കയിലേക്ക് കണ്ണെറിഞ്ഞ് ഇന്ത്യൻ കമ്പനികൾ

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കെതിരെ 50% തീരുവ ഉൾപ്പെടെ കടുത്ത നിലപാടിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ, ആഫ്രിക്കയിലേക്കും കണ്ണെറിഞ്ഞ് ഇന്ത്യൻ കമ്പനികൾ.

റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിത്തുടങ്ങും മുൻപ് ഇന്ത്യയുടെ പ്രധാന എണ്ണ സ്രോതസ്സുകൾ ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളായിരുന്നു. നിലവിൽ റഷ്യൻ എണ്ണ വാങ്ങുന്നത് വെട്ടിച്ചുരുക്കി ബദൽ സ്രോതസ്സുകളെ ആശ്രയിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ.

ഇതിന്റെ ഭാഗമായി സൗദി അറേബ്യ, യുഎഇ, യുഎസ്, ബ്രസീൽ എന്നിവയ്ക്ക് പുറമെ ആഫ്രിക്കയിലേക്കും ഉറ്റുനോക്കുകയാണ് ഇന്ത്യൻ എണ്ണക്കമ്പനികൾ. ഇക്വിറ്റോറിയൽ ഗിനി, ഘാന, നൈജീരിയ, അംഗോള എന്നിവയുടെ എണ്ണ വാങ്ങാനാണ് നീക്കങ്ങൾ. ഇതിൽ കൂടുതൽ കോളടിക്കുക നൈജീരിയയ്ക്കായിരിക്കും എന്നാണ് സൂചന.

കാരണം, റഷ്യയിൽ നിന്നുള്ള സൾഫർ അംശം കുറഞ്ഞ ഗ്രേഡ് എണ്ണയാണ് ഇന്ത്യൻ കമ്പനികൾ ഇപ്പോൾ കൂടുതലും വാങ്ങുന്നത്. ഏറക്കുറെ ഇതിനു സമാനമാണ് നൈജീരിയൻ എണ്ണയും.

ആഫ്രിക്കയിലെ ഏറ്റവും സമ്പന്നൻ അലികോ ഡൻകോട്ടെയുടെ കീഴിലുള്ള ഡൻകോട്ടെ ഇൻഡസ്ട്രീസാണ് നൈജീരിയൻ എണ്ണയുടെ വിതരണക്കാർ. ഈ കമ്പനിയുമായി ഇന്ത്യൻ എണ്ണക്കമ്പനികൾ വൈകാതെ എണ്ണ ഇറക്കുമതി സംബന്ധിച്ച് കൂടുതൽ കരാറിൽ ഏർപ്പെട്ടേക്കുമെന്ന് സൂചനകളുണ്ട്.

2024ൽ ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ 2.5% നൈജീരിയയിൽ നിന്നായിരുന്നു. 2025ന്റെ ആദ്യപാതിയിൽ ഇതു 2.9 ശതമാനം ആയിട്ടുണ്ട്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ ഏറ്റവുമധികം നേട്ടം സ്വന്തമാക്കാൻ സാധ്യതയും നൈജീരിയയാണ്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുൻപ് ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നു. നിലവിൽ അത് 33.7 ശതമാനമാണ്. സമാനമായ ഗ്രേഡ് ആണെന്നിരിക്കേ, റഷ്യൻ എണ്ണയ്ക്ക് പകരം നൈജീരിയൻ എണ്ണയോടാകും ഇന്ത്യൻ കമ്പനികൾ താൽപര്യം കാട്ടുക.

∙ നേരത്തേ ഇറാൻ, വെനസ്വേല എന്നിവയ്ക്കുമേൽ അമേരിക്ക ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അവയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയിരുന്നു.

∙ റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കുമേൽ ട്രംപ് 50% തീരുവ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും റഷ്യൻ എണ്ണയ്ക്ക് അമേരിക്കയുള്ള നേരിട്ടുള്ള ഉപരോധമില്ല.

∙ അതുകൊണ്ട്, റഷ്യൻ എണ്ണ വാങ്ങുന്നതിന് തടസ്സവുമില്ല. വില കുറവാണെന്നതും പ്രത്യേകതയാണ്. എന്നാൽ, ട്രംപിന്റെ കടുത്ത നിലപാടാണ് ഇന്ത്യൻ കമ്പനികളെ പിന്തിരിയാൻ പ്രേരിപ്പിക്കുന്നത്. അതേസമയം, കേന്ദ്രസർക്കാർ ഇതുവരെ റഷ്യൻ എണ്ണ വാങ്ങേണ്ടെന്ന് എണ്ണക്കമ്പനികളോട് ഔദ്യോഗികമായി നിർദേശിച്ചിട്ടുമില്ല.

∙ റിലയൻസ് ഇൻഡസ്ട്രീസ്, നയാര എനർജി എന്നിവയാണ് റഷ്യൻ എണ്ണ വൻതോതിൽ വാങ്ങുന്ന ഇന്ത്യൻ കമ്പനികൾ.

∙ പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യയെ കൈവിട്ട് ഗൾഫ്, യുഎസ്, ബ്രസീൽ, ആഫ്രിക്കൻ എണ്ണ കൂടുതലായി വാങ്ങാനുള്ള ശ്രമത്തിലാണ്. ട്രംപിന്റെ ഉപരോധം ഏൽക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.

X
Top