ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

തുടര്‍ച്ചയായ രണ്ടാം ദിവസ ഇടിവ് നേരിട്ട് നിഫ്റ്റിയും സെന്‍സെക്‌സും

മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച തുടര്‍ച്ചയായ രണ്ടാം ദിന ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 465.75 പോയിന്റ് അഥവാ 0.55 ശതമാനം ഇടിഞ്ഞ് 83938.71 ലെവലിലും നിഫ്റ്റി 155.75 പോയിന്റ് അഥവാ 0.60 ശതമാനം ഇടിഞ്ഞ് 25722.10 ലെവലിലുമാണ് ക്ലോസ് ചെയ്തത്. ആഗോള സൂചികകളിലെ ഇടിവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് കാരണം.

ഭാരത് ഇലക്ട്രോണിക്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ശ്രീരാം ഫിനാന്‍സ്, എല്‍ആന്റ്ടി, ടിസിഎസ് എന്നിവ ഉയര്‍ന്നപ്പോള്‍ സിപ്ല, എറ്റേര്‍ണല്‍, മാക്‌സ് ഹെല്‍ത്ത്‌കെയര്‍,എന്‍ടിപിസി,ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നിവ കനത്ത ഇടിവ് നേരിട്ടു.

മേഖലകളില്‍ പൊതുമേഖല ബാങ്ക് 1.5 ശതമാനം ഉയര്‍ന്നെങ്കിലും ഊര്‍ജ്ജം, ലോഹം, മീഡിയ എന്നിവ 1 ശതമാനവും ഐടി, സ്വകാര്യ ബാങ്ക്, ഹെല്‍ത്ത് കെയര്‍ എന്നിവ അര ശതമാനം വീതവുമിടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് 0.5 ശതമാനവും സ്‌മോള്‍ക്യാപ് 0.4 ശതമാനവുമാണ് പൊഴിച്ചത്.

നിഫ്റ്റി 25800 ഭേദിച്ചതോടെ പ്രവണത ബെയറിഷായെന്നും 25525 ലേയ്ക്ക് വീഴാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ പറഞ്ഞു. 25850 ലായിരിക്കും സൂചിക പ്രതിരോധം നേരിടുക.

X
Top