നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 310.71 പോയിന്റ് അഥവാ 0.53 ശതമാനം ഇടിവ് നേരിട്ട് 58,774.72 ലെവലിലും നിഫ്റ്റി 82.50 പോയിന്റ് അഥവാ 0.47 ശതമാനം കുറവില്‍ 17,522.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1865 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1462 ഓഹരികള്‍ ഇടിവ് നേരിട്ടു.

132 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി പോര്‍ട്ട്‌സ്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എന്‍ടിപിസി എന്നീ ഓഹരികളാണ് നഷ്ടത്തില്‍ മുന്നിലെത്തിയത്. അതേസമയം ശ്രീ സിമന്റ്‌സ്, ഹിന്‍ഡാല്‍കോ, ഡിവിസ് ലാബ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവ മുന്നേറി.

റിയാലിറ്റി, പൊതുമേഖല ബാങ്കുകള്‍ 1-2 ശതമാനം ഉയര്‍ന്നപ്പോള്‍ ഐടി, വാഹനം,ബാങ്ക്, എണ്ണയും വാതകവും ഫാര്‍മ, മൂലധന ഉപകരണങ്ങള്‍ എന്നിവ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്പ് സ്‌മോള്‍ക്യാപ്പ് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്തു. ജാക്ക്‌സണ്‍ ഹോള്‍ സിംപോസിയത്തിന് ശേഷം നടക്കുന്ന ഫെഡ് ചെയറിന്റെ പ്രസംഗത്തിനാണ് ലോകം കാതോര്‍ക്കുന്നതെന്ന് ജിയോജിത്തിലെ വിനോദ് നായര്‍ പ്രതികരിക്കുന്നു.

മാന്ദ്യം ഒഴിവാക്കിയുള്ള പലിശ വര്‍ധനവുണ്ടാകമോ എന്നറിയുകയാണ് ലക്ഷ്യം. ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് പ്ലസിന്റെ തീരുമാനത്തോടെ ക്രൂഡ് വില ഉയര്‍ന്നതും വിപണിയെ തളര്‍ത്തി. വിദേശ നിക്ഷേപകരുടെ പിന്തുണയില്‍ ഉയര്‍ന്ന പ്രീമിയത്തിലാണ് ഇന്ത്യന്‍ വിപണിയുള്ളതെന്നും വിനോദ് നായര്‍ പറയുന്നു.

X
Top