
മുബൈ: വെള്ളിയാഴ്ച ആദ്യ സെഷനില്‍ ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. 37.84 പോയിന്റ് അഥവാ 0.06 ശതമാനം കുറവ് വരുത്തി സെന്‍സെക്‌സ് 59294.76 ലെവലിലും 1.30 അഥവാ 0.01 ശതമാനം താഴ്ന്ന് നിഫ്റ്റി 17657.70 ലെവലിലുമാണുള്ളത്. മൊത്തം 1671 ഓഹരികള്‍ മുന്നേറുമ്പോള്‍ 1095 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 133 ഓഹരി കള്‍ മാറ്റമില്ലാതെ തുടരുകയാണ്.
നിഫ്റ്റിയില്‍ ഊര്‍ജ്ജം, ലോഹം, പൊതുമേഖല ബാങ്ക് സൂചികകള്‍ 0.50-1.80 ശതമാനവും ബിഎസ്ഇയില്‍ ലോഹം 1.86,ഓയില്‍ ആന്റ് ഗ്യാസ് 2.06 ,ഊര്‍ജ്ജം 1.02 ,റിയാലിറ്റി 1.09 ശതമാനവും ഉയര്‍ച്ച കൈവരിച്ചു. മറ്റ് മേഖലകള്‍ വില്‍പന സമ്മര്‍ദ്ദം നേരിടുന്നു. വിദേശ നിക്ഷേപം തിരിച്ചെത്തിയതാണ് വ്യാഴാഴ്ച വിപണിയെ ഉയര്‍ത്തിയ പ്രധാന ഘടകമെന്ന് ജിയോജിത്തിലെ വികെ വിജയ് കുമാര്‍ നിരീക്ഷിക്കുന്നു.
ഡോളര്‍ സൂചികയിലെ ഇടിവാണ് വിദേശ നിക്ഷേപകരെ വികസ്വര വിപണികളിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. വ്യാഴാഴ്ച മാത്രം 2298 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വാങ്ങി. അമിത മൂല്യനിര്‍ണ്ണയത്തിനുള്ള സാധ്യതയുള്ളതിനാല്‍ നിക്ഷേപകര്‍ കരുതലെടുക്കണമെന്നും വിജയ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. പരമ്പരാഗതമായി മികച്ച ഓഹരികളില്‍ നിക്ഷേപിക്കുകയായിരിക്കും ഈ ഘട്ടത്തില്‍ ഉചിതം






