എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

സൈന്യത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തുന്നു

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ‘പീസ് സ്റ്റേഷനുകളിൽ’ പരിമിതമായ എണ്ണത്തിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഘട്ടം ഘട്ടമായി ഉൾപ്പെടുത്താൻ ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നു.

ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ ഉപയോഗപ്പെടുക, ഹരിത ഊർജ്ജത്തിന് പ്രചോദനം നൽകുക, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

ഇന്ത്യൻ സൈന്യം രാജ്യത്തുടനീളം ഇനിപ്പറയുന്ന ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തുന്നു:
1) ലൈറ്റ് വെഹിക്കിൾ (ഇലക്ട്രിക്)
2) ബസുകൾ (ഇലക്ട്രിക്)
3) മോട്ടോർ സൈക്കിളുകൾ (ഇലക്ട്രിക്)

ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് രക്ഷ രാജ്യ മന്ത്രി ശ്രീ അജയ് ഭട്ട് ഇക്കാര്യം അറിയിച്ചത്.

X
Top