സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് വരുമാന വര്‍ദ്ധനവ് അനിവാര്യം- സാമ്പത്തിക വിദഗ്ധര്‍വിലക്കയറ്റത്തിൽ 6-ാം മാസവും ഒന്നാമതായി കേരളംരാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്; പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടിഇന്ത്യൻ കയറ്റുമതി ജൂണിൽ 3,514 കോടി ഡോളറിലെത്തിഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കും

ഇന്ത്യയുടെ ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ 53 ശതമാനം വര്‍ധന

മുംബൈ: 2025 ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ ഐഫോണ്‍ കയറ്റുമതി 23.9 ദശലക്ഷം യൂണിറ്റിലെത്തി. 2024 ലെ ആദ്യ പകുതിയില്‍ ഇത് 15.6 ദശലക്ഷം യൂണിറ്റായിരുന്നു. 53% വര്‍ദ്ധനവ്.

ഇതോടെ വേഗത്തില്‍ ഐഫോണ്‍ വില്‍പന നിരക്ക് വര്‍ധിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ആപ്പിളിന്റെ ആഗോള നിര്‍മ്മാണ, കയറ്റുമതി പദ്ധതികളില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യമാണിത് കാണിക്കുന്നതെന്ന് കനാലിസ് ഡാറ്റ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഐഫോണ്‍ കയറ്റുമതിയുടെ 78 ശതമാനവും അമേരിക്കയിലേയ്ക്കാണ്. നേരത്തെ ഇത് 53 ശതമാനം മാത്രമായിരുന്നു. അതേസമയം നെതര്‍ലാന്‍ഡ്സ്, യുഎഇ, ചെക്ക് റിപ്പബ്ലിക്, യുകെ, ജപ്പാന്‍ തുടങ്ങിയ വിപണികളിലേയ്ക്കുള്ള കയറ്റുമതി വിഹിതം കുറഞ്ഞിട്ടുണ്ട്. 2-4 ശതമാനം വീതമാണ് ഈ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി.

മൊത്തം കയറ്റുമതിയുടെ പകുതിയിലധികവും ഫോക്‌സ്‌കോണില്‍ നിന്നുള്ള ഐഫോണുകളാണ്. അസേമയം ടാറ്റ ഗ്രൂപ്പ് കയറ്റുമതിയില്‍ അതിന്റെ സംഭാവന വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 10 ഐഫോണുകള്‍ കയറ്റുമതി ചെയ്യുമ്പോള്‍ അതില്‍ 4 എണ്ണം ടാറ്റയുടേതാണ്.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഐഫോണ്‍ 17 നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഫോക്‌സ്‌കോണ്‍. ഇതിനായി ഫോക്‌സ്‌കോണ്‍ ചൈനയില്‍ നിന്നും ഉപകരണങ്ങളും ഘടകങ്ങളും ഇറക്കുമതി ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ടാറ്റ ഗ്രൂപ്പും ഈ ഉദ്യമത്തില്‍ പങ്കാളിയാണ്.

ഡിസ്പ്ലേ അസംബ്ലികള്‍, കവര്‍ ഗ്ലാസ്, മെക്കാനിക്കല്‍ ഹൗസിംഗുകള്‍, പിന്‍ ക്യാമറ മൊഡ്യൂളുകള്‍ തുടങ്ങിയ പ്രധാന ഭാഗങ്ങളാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. ഐഫോണ്‍ 17 സീരീസിന്റെ പൂര്‍ണ്ണ തോതിലുള്ള നിര്‍മ്മാണം ഓഗസ്റ്റില്‍ ആരംഭിക്കും. ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ പങ്ക് ക്രമാനുഗതമായി വികസിക്കുകയാണ്.

X
Top