തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

സര്‍ക്കാര്‍ ബോണ്ട് യീല്‍ഡ് കര്‍വ് നേര്‍രേഖയില്‍, ഹ്രസ്വകാല ബോണ്ട് യീല്‍ഡ് വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ സോവറിന്‍ ബോണ്ട് യീല്‍ഡ് കര്‍വ് നേര്‍രേഖയിലായി.ആഭ്യന്തര പണലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലുണ്ടായ കര്‍ശന പണനയവും സെക്യൂരിറ്റി ഡിമാന്റിലെ ഇടിവുമാണ് കാരണം.ഹ്രസ്വകാലത്തില്‍ പ്രവണത തുടരുമെന്ന് വിദഗ്ധര്‍ അറിയിക്കുന്നു.

ഒരു വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയിലുള്ള ബോണ്ട് യീല്‍ഡ് സ്‌പ്രെഡ് നാല് വര്‍ഷത്തെ താഴ്ച വരിച്ചു. വരും മാസങ്ങളിലും നിരക്ക് വര്‍ദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഷോര്‍ട്ട്-എന്‍ഡ് യീല്‍ഡ് അതിവേഗം ഉയരുന്നു. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ ബോണ്ട് യീല്‍ഡ് കര്‍വ് മാറ്റമില്ലാതെ തുടരും, ടാറ്റ മ്യൂച്വല്‍ ഫണ്ട് ഫിക്‌സഡ് ഇന്‍കം ഫണ്ട് മാനേജര്‍ അഖില്‍ മിത്തല്‍ പറഞ്ഞു.

ഷോര്‍ട്ട്-എന്‍ഡ് യീല്‍ഡ് വര്‍ദ്ധിക്കുമെന്നും മിത്തല്‍ പറയുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി കഴിഞ്ഞയാഴ്ച വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. കൂടുതല്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പും നല്‍കി. ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദമാണ് കാരണം.

സാധാരണഗതിയില്‍ ഇന്‍വേര്‍ട്ടഡ് യീല്‍ഡ് കര്‍വ് മാന്ദ്യത്തിന് മുന്‍പാണ് സംഭവിക്കുന്നത്. ഹ്രസ്വകാല ബോണ്ട് യീല്‍ഡ് വര്‍ദ്ധിക്കുന്നത് ശുഭസൂചനയല്ലെന്നര്‍ത്ഥം.

X
Top