കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

റഷ്യക്കുവേണ്ടിയുള്ള ഐസ്ബ്രേക്കർ കപ്പൽ കരാർ സ്വന്തമാക്കി ഇന്ത്യ

ന്യൂഡൽഹി: റഷ്യക്കുവേണ്ടി നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ കപ്പലുകൾ നിർമിക്കാനുള്ള കരാർ സ്വന്തമാക്കി ഇന്ത്യ. ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടം. 4 കപ്പലുകളാണ് നിർമിക്കേണ്ടത്.

ചൈനയെ ഒഴിവാക്കി ഇന്ത്യക്ക് കരാ‍ർ നൽകിയ റഷ്യയുടെ നടപടി, കപ്പൽ നിർമാണരംഗത്ത് ഇന്ത്യയുടെ മികവിനുള്ള അംഗീകാരമായാണ് ഈ രംഗത്തുള്ളവർ കാണുന്നത്. ഇന്ത്യക്കാകട്ടെ ഈ നേട്ടം ഭൗമരാഷ്ട്രീയ, സാമ്പത്തിക തലങ്ങളിൽ വലിയ കരുത്തുമാണ്. ഏകദേശം 6,000 കോടി രൂപയുടെ കരാറാണിത്.

മഞ്ഞുകട്ടകളാൽ നിറഞ്ഞ ആർട്ടിക് സമുദ്രത്തിലെ പര്യവേക്ഷണത്തിനും മറ്റും ആവശ്യമായ കപ്പലുകളാണ് നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ ഷിപ്പുകൾ. യൂറോപ്പിനെയും ഏഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത കൂടിയായ ഇവിടെ സ്വാധീനം ശക്തമാക്കുക കൂടിയാണ് നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ ഷിപ്പുകൾ സ്വന്തമാക്കുന്നതിലൂടെ റഷ്യയുടെ ലക്ഷ്യം.

ഈ മേഖലയിലെ പ്രധാനപാതയായ നോർത്തേൺ സീ റൂട്ടിന്റെ (എൻഎസ്ആർ) മുഖ്യപങ്കും നിലവിൽ റഷ്യയുടെ അധീനതയിലാണ്. ഇവിടെ എണ്ണ, വാതക പര്യവേക്ഷണം ഊർജിതമാക്കാനുള്ള ശ്രമങ്ങളും റഷ്യ നടത്തുന്നുണ്ട്. റഷ്യൻ എണ്ണ, എൽഎൻജി, കൽക്കരി, മറ്റ് ചരക്കുകൾ എന്നിവ നീക്കം ചെയ്യുന്ന പ്രധാന പാതകളിലൊന്നുമാണിത്.

നിലവിൽ പ്രതിരോധ മേഖലയിലേക്ക് ഉൾപ്പെടെയുള്ള കപ്പലുകളുടെ നിർമാണത്തിലും അറ്റകുറ്റപ്പണിയിലും ഇന്ത്യയിൽ മുൻനിരയിലുള്ള സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്‍യാർഡ്. റഷ്യയുമായുള്ള കരാർ പ്രകാരമുള്ള ഓർഡർ കൊച്ചിൻ ഷിപ്പ്‍യാർഡിനും ലഭിച്ചേക്കാം. എന്നാൽ, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

ഒരു പൊതുമേഖലാ കപ്പൽശാലയും ഒരു സ്വകാര്യ കപ്പൽശാലയുമാണ് പരിഗണിക്കുന്നതെന്നാണ് സൂചനകൾ. റഷ്യയിൽ നിന്ന് കരാർ ലഭിച്ചതോടെ, ഈ ശ്രേണിയിലും രാജ്യാന്തരതലത്തിൽ നിന്ന് കൂടുതൽ ഓർഡറുകൾ സ്വന്തമാക്കാൻ ഇന്ത്യക്ക് മുന്നിൽ അവസരങ്ങൾ ഉയരുകയാണെന്നതും കൊച്ചിൻ ഷിപ്പ്‍യാർഡിന് നേട്ടമായേക്കും.

നടപ്പുവർഷം (2024-25) ജൂൺപാദ കണക്കുകൾ പ്രകാരം കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ കൈവശമുള്ളത് ഏകദേശം 22,500 കോടി രൂപയുടെ ഓർഡറുകൾ. ഇതിൽ 15,028 കോടി രൂപയുടേതും പ്രതിരോധ ഓർഡറുകളാണ്. 3,277 കോടി രൂപയുടേതാണ് വിദേശ ഓർഡറുകൾ (കയറ്റുമതി ഓർഡർ).

കൊച്ചിൻ ഷിപ്പ്‍യാർഡ് നിർമിക്കുന്ന കപ്പലുകളിൽ 59 ശതമാനവും ഹരിതോർജത്തിൽ പ്രവർത്തിക്കുന്നവയാണ് എന്നതും പ്രത്യേകതയാണ്.

X
Top