ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഇന്ത്യയിൽ ഇനിയും പരിഷ്‌കാരങ്ങൾ തുടരും: നിർമല സീതാരാമൻ

ലോകമെമ്പാടും സാമ്പത്തിക പ്രശ്ങ്ങൾ തുടരുമ്പോഴും ഇന്ത്യയിൽ കാര്യങ്ങൾ എല്ലാം നന്നായി നടന്നു പോകുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

‘സഹകരണത്തിനും നിക്ഷേപങ്ങൾക്കും ധാരാളം അവസരങ്ങൾ നൽകുന്നതിനായി ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പരിഷ്‌കരണ അജണ്ട പിന്തുടരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്’ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേർ ഓഫ് കൊമേഴ്സും, യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറവുംകൂടി സംഘടിപ്പിച്ച ‘ഇന്ത്യ ദശകത്തിലെ നിക്ഷേപം’ എന്ന വിഷയത്തിൽ സീതാരാമൻ പറഞ്ഞു.

ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും സ്പ്രിങ് മീറ്റിൽ പങ്കെടുക്കാനാണ് സീതാരാമൻ യുഎസിലെത്തിയത്.

കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധികൾ, ദുർബലത, സംഘർഷം തുടങ്ങിയ ആഗോള വികസന വെല്ലുവിളികൾ വികസന പുരോഗതിയിൽ ചെലുത്തുന്ന സ്വാധീനം, ലോകബാങ്കിലെ പരിഷ്‌കാരങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു ചർച്ച. ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗീതാ ഗോപിനാഥുമായി നടത്തിയ കൂടിക്കാഴ്ചയിൽ കടബാധ്യതകളും ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട വെല്ലുവിളികളും സീതാരാമൻ ചർച്ച ചെയ്തു.

സമ്പദ്‌വ്യവസ്ഥയുടെ അപകടങ്ങൾ

സാമ്പത്തിക മേഖലയിലെ സമ്മർദ്ദം, യഥാർത്ഥ പലിശനിരക്ക്, ഉയർന്ന കടം, പണപ്പെരുപ്പം, ഭൗമരാഷ്ട്രീയ വിഘടനം, ചൈനയിലെ മന്ദഗതിയിലുള്ള വളർച്ച എന്നിവയുൾപ്പെടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന പ്രതികൂല അപകടങ്ങളെക്കുറിച്ചുള്ള ഐഎംഎഫിന്റെ ആശങ്കകൾ യോഗത്തിൽ സീതാരാമൻ ചൂണ്ടിക്കാട്ടി.

വർദ്ധിച്ചുവരുന്ന കടബാധ്യതകൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ധനമന്ത്രി ആവർത്തിക്കുകയും ആഗോള കടത്തിന്റെ റൗണ്ട് ടേബിളിൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ്, ഐഎംഎഫ്, എഫ്എം എംഡി ക്രിസ്റ്റലീന ജോർജീവ എന്നിവരോടൊപ്പം ഗ്ലോബൽ സോവറിൻ ഡെബ്റ്റ് റൗണ്ട് ടേബിൾ മീറ്റിങിൽ സീതാരാമൻ പങ്കെടുത്തു.

X
Top