ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

സര്‍ക്കാര്‍ കര്‍ഷകരുടേയും ചെറുകിട വ്യാപാരികളുടേയും താല്‍പര്യം സംരക്ഷിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി: യുഎസുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ കര്‍ഷകരുടേയും ചെറുകിട വ്യാപാരികളുടേയും താല്‍പര്യങ്ങള്‍  കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. അതിനായി കാര്‍ഷികോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള സമ്മര്‍ദ്ദത്തെ രാജ്യം ചെറുക്കും.

“അവര്‍ (യുഎസ്) ജിഎം വിത്തുകള്‍ ഉപയോഗിച്ച് ഹെക്ടര്‍ കണക്കിന് ഭൂമിയില്‍ കൃഷി ചെയ്യുകയും സബ്സിഡികള്‍ നേടുകയും ചെയ്യുന്നു. നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് മത്സരത്തെ ചെറുക്കാന്‍ കഴിയുമായിരുന്നില്ല,” ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ 12-ാമത് ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കവേ ചൗഹാന്‍ പറഞ്ഞു.

രാജ്യത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായി ഒരു കരാറിലും ഒപ്പുവെക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

“നമ്മള്‍ ഭയപ്പെടുമെന്ന് അവര്‍ (യുഎസ്) കരുതി. എന്നാല്‍ ഇത് ഇന്നത്തെ ഭാരതമാണ്, അത് ആത്മവിശ്വാസത്താല്‍ നിറഞ്ഞിരിക്കുന്നു,” ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ 144 കോടി ജനങ്ങളോട് അവരുടെ ദൈനംദിന ഉപയോഗത്തിനായി തദ്ദേശീയ വസ്തുക്കള്‍ വാങ്ങാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ചൗഹാന്‍ പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന വസ്തുക്കളെ പ്രശംസിക്കുന്ന മാനസികാവസ്ഥയെയും അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യയ്ക്ക് അപാരമായ കഴിവുകളും ശക്തമായ തൊഴില്‍ ശക്തിയുമുണ്ട്.

X
Top