ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: പിയൂഷ് ഗോയൽ

  • ട്രംപിന്റെ ‘നിർജ്ജീവ സമ്പദ്‌വ്യവസ്ഥ’ പരിഹാസത്തിന് മറുപടി

ന്യൂഡൽഹി: വ്യാപാര കരാറുകൾ രാജ്യത്തിന്റെ ദേശീയ താൽപ്പര്യം സംരക്ഷിച്ചുകൊണ്ടാകുമെന്ന ഉറപ്പുനൽകി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനും പരിഹാസത്തിനും പിയൂഷ് ഗോയൽ മറുപടി നൽകിയത്.

25% തീരുവയും പിഴയും ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇന്ത്യയുടേത് ഒരു ‘നിർജ്ജീവ സമ്പദ്‌വ്യവസ്ഥ’ ആണെന്ന് പരിഹസിച്ചിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ഗോയൽ പറഞ്ഞു.

‘‘ചുരുങ്ങിയ കാലംകൊണ്ടാണ് ഇന്ത്യ ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി വളർന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. കർഷകർ, എംഎസ്എംഇകൾ, വ്യവസായികൾ എന്നിവരുടെ കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വളർച്ച.

ഏതാനും വർഷങ്ങൾക്കുള്ളിൽ നമ്മൾ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. ആഗോള സ്ഥാപനങ്ങളും സാമ്പത്തിക വിദഗ്ധരും ഇന്ത്യയെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഒരു മികച്ച ഇടമായാണ് കാണുന്നത്.

കർഷകർ, തൊഴിലാളികൾ, സംരംഭകർ, വ്യവസായികൾ, കയറ്റുമതിക്കാർ, എംഎസ്എംഇകൾ, വ്യാവസായിക മേഖലയിലെ പങ്കാളികൾ എന്നിവരുടെ ക്ഷേമം സംരക്ഷിക്കുന്നതിനാണ് സർക്കാർ അതീവ മുൻഗണന നൽകുന്നത്. ദേശീയ താൽപ്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും നമ്മൾ സ്വീകരിക്കും.’’ – പിയൂഷ് ഗോയൽ പറഞ്ഞു.

X
Top