Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യ–യുഎസ് വ്യാപാരബന്ധം ദൃഢമാക്കാൻ സമിതി

ന്യൂഡൽഹി: വ്യാപാര മേഖലയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതിക്കു രൂപം നൽകും.

ഇന്ത്യ സന്ദർശിക്കുന്ന യുഎസ് വാണിജ്യ മന്ത്രി ജീന റെയ്മൊണ്ടോയുമായി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ നടത്തിയ ചർച്ചയിലാണു തീരുമാനം. സെമി കണ്ടക്ടർ ഉൽപാദനത്തിലെ സഹകരണത്തിനായി ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പുവച്ചു.

സ്റ്റാർട്ട് അപ്, നൈപുണ്യ വികസനം, ഡിജിറ്റൽ സാങ്കേതിക വിദ്യ, ടെലികമ്യൂണിക്കേഷൻസ്, 6 ജി സാങ്കേതിക വിദ്യ എന്നീ മേഖലകളിലും സഹകരണം ഉറപ്പാക്കും.

സാങ്കേതിക മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കു നേരിടുന്ന തടസ്സങ്ങൾ നീക്കം ചെയ്യാനും സമിതി മുൻകയ്യെടുക്കും. ടൂറിസം മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കോവിഡ് വ്യാപനത്തിനു മുൻപുള്ള നിലയിലേക്ക് എത്തിക്കാൻ ട്രാവൽ, ടൂറിസം സമിതി പുനരുജ്ജീവിപ്പിക്കും.

ഇരു രാജ്യങ്ങൾക്കുമിടയിൽ സാങ്കേതിവിദ്യ കൈമാറ്റം സുഗമമാക്കാൻ ലക്ഷ്യമിട്ട് ഭാവിയിൽ ചർച്ചകൾ നടത്തും.

X
Top