ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യ ആത്മാര്‍ത്ഥമായി ശ്രമിക്കുകയാണെന്ന് വാണിജ്യ സഹമന്ത്രി ജിതിന്‍ പ്രസാദ്. ലോക്‌സഭയില്‍ പ്രതിപക്ഷ ചോദ്യത്തിന് രേഖാമൂലം മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇന്ത്യ-യുഎസ് വാണിജ്യ ചര്‍ച്ചകള്‍ സജീവമായി നടക്കുകകയാണെന്നറിയിച്ച മന്ത്രി, വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുക, വാണിജ്യബന്ധം ദൃഢമാക്കുക, ദേശീയ സുരക്ഷ, തൊഴിലവസരങ്ങളുടെ സൃഷ്ടി എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.

റഷ്യയില്‍ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്ന പക്ഷം ഇന്ത്യയ്ക്ക് മേല്‍ അധിക പിഴ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. 2025 മാര്‍ച്ചിലാണ് വ്യാപാരകരാര്‍ ലക്ഷ്യമാക്കിയുള്ള ഇന്ത്യ-യുഎസ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.

്അതേസമയം കാര്‍ഷികരംഗവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ ചര്‍ച്ച വഴിമുട്ടി. സെന്‍സീറ്റീവായ ഉത്പന്നങ്ങള്‍ക്ക് മേലുള്ള താരിഫില്‍ ചര്‍ച്ചകള്‍ അന്തര്‍ദ്ദേശീയ തലത്തില്‍ നടക്കുന്നുണ്ടെന്ന് ഇത് സംബന്ധിച്ച് ചോദ്യത്തിന് മന്ത്രി പറഞ്ഞു.

കൃഷി പോലുള്ള പ്രധാന മേഖലകളെ സംരക്ഷിക്കുന്ന നടപടികളാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുക.

കൂടാതെ, ഇറക്കുമതിയില്‍ വര്‍ദ്ധനവുണ്ടാവുകയും ആഭ്യന്തര വ്യവസായത്തിന് പരിക്കേല്‍ക്കുകയും ചെയ്താല്‍ പരസ്പര സമ്മതത്തോടെ ആന്റി-ഡംപിംഗ് ഉള്‍പ്പടെയുള്ള പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ഒരു രാജ്യത്തിന് സാധിക്കും.

X
Top