പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഈ മാസം യാഥാർഥ്യമായേക്കും

ന്യൂഡൽഹി: യുഎസ് ഇന്ത്യക്കു മേൽ ചുമത്തിയ പിഴ താരിഫുകൾ പിൻവലിക്കാൻ സമ്മതിച്ചതിനെത്തുടർന്ന് നവംബർ അവസാനത്തോടെ യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ.

സോയാബീൻ, ചോളം, ചില പാൽ ഉത്പന്നങ്ങൾ എന്നിവയുടെ തീരുവ രഹിത ഇറക്കുമതിക്ക് ഇന്ത്യ വിപണി തുറന്നുകൊടുക്കുമെന്നും അതേസമയം വ്യാവസായിക, കാർഷിക ഉത്്പന്നങ്ങൾക്ക് പരസ്പര താരിഫ് നിരക്കുകൾ ഇരുപക്ഷവും അന്തിമമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പരസ്പര തീരുവകൾ അന്തിമമാക്കുന്നതിലാണ് ഇരു രാജ്യങ്ങളും ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 12നും 15നും ഇടയിൽ അല്ലെങ്കിൽ 15നും 19നും ഇടിൽ എന്നിങ്ങനെ രണ്ടു ശ്രേണികളെക്കുറിച്ചാണ് ചർച്ച നടക്കുന്നത്.

തീരുവ ഇല്ലാത്ത അല്ലെങ്കിൽ കുറഞ്ഞ തീരുവയിൽ ഇറക്കുമതി ചെയ്യാൻ അർഹതയുള്ള ഉത്പന്നങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇരുപക്ഷവും ഒത്തുതീർപ്പിലായിട്ടുണ്ട്.

X
Top