ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

ഇന്ത്യ–യുഎസ് കരാർ ഈ വർഷം തന്നെയെന്ന് കേന്ദ്രം

ന്യൂഡൽഹി: ഈ വർഷാവസാനത്തിനു മുൻപ് യുഎസുമായി വ്യാപാരരംഗത്ത് ധാരണയിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വാണിജ്യമന്ത്രാലയം സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.

തർക്കമുണ്ടായിരുന്ന മിക്ക വിഷയങ്ങളിലും ധാരണയിലെത്താൻ കഴിഞ്ഞെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്തെങ്കിലും പ്രശ്നങ്ങൾ ബാക്കിയുണ്ടെങ്കിൽ രാഷ്ട്രീയതലത്തിൽ പരിഹരിക്കാൻ കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ഇരട്ടിത്തീരുവ തുടരുന്നെങ്കിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബറിൽ 546 കോടി ഡോളറിന്റെ ചരക്കാണ് കയറ്റിയയച്ചതെങ്കിൽ ഒക്ടോബറിൽ ഇത് 630 കോടി ഡോളറായി ഉയർന്നു. ഏകദേശം 15 ശതമാനത്തിന്റെ വർധന.

സെപ്റ്റംബറിനെ അപേക്ഷിച്ച് വർധനയുണ്ടെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 8.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഓഗസ്റ്റ് ഏഴിനു ചുമത്തിയ 25% ‘പകരം തീരുവ’യാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓഗസ്റ്റ് 27ന് ഇരട്ടിയാക്കിയത്.

X
Top