ഡോളറിനെതിരെ കരുത്താര്‍ജ്ജിച്ച് രൂപഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടി

ഇന്ത്യ–യുകെ വ്യാപാരക്കരാർ: യുകെയിൽ വൻ നിക്ഷേപം നടത്താൻ 3 കേരള കമ്പനികൾ

കൊച്ചി: ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാറിലൂടെ ആഗോള ശ്രദ്ധയിലെത്തുന്ന ഇന്ത്യൻ കമ്പനികളിൽ മൂന്നു കേരള കമ്പനികളും. കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായ 2ബേസ് ടെക്നോളജീസ്, തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രമായ ഡിക്യൂബ് എഐ, ആലപ്പുഴയിൽ ആരംഭിച്ച സീറോവാട്ട് എനർജി കമ്പനികളാണു കരാറിന്റെ ഭാഗമായി യുകെയിൽ കോടികൾ നിക്ഷേപിക്കുന്നത്. 3 കമ്പനികളും ചേർന്ന് ഏകദേശം 290 കോടിയോളം രൂപ നിക്ഷേപിക്കും.

ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സ്റ്റാർട്ടപ്പായ 2ബേസ് ടെക്നോളജീസ് ഒരുകോടി പൗണ്ടാണ് (116 കോടി രൂപ) യുകെയിൽ നിക്ഷേപിക്കുന്നത്. 50 ഹെൈ സ്കിൽഡ് ജോലികളും കമ്പനി യുകെയിൽ പുതുതായി സൃഷ്ടിക്കും.

എഐ, പ്രോഡക്ട് എൻജിനീയറിങ്, ഇന്റലിജന്റ് ഓട്ടമേഷൻ തുടങ്ങിയ ഡിജിറ്റൽ സൊല്യൂഷനുകളാണു 2ബേസ് ടെക്നോളജീസിന്റെ പ്രവർത്തന മേഖല. പുതിയ നിക്ഷേപം ബ്രിട്ടനിൽ ലോക്കൽ ഡെലിവറി ഹബ് ആരംഭിക്കാനും മികച്ച ടെക് പ്രതിഭകളെ വളർത്താനും ഉപയോഗിക്കുമെന്ന് 2ബേസ് സ്ഥാപകൻ നിതിൻ ബേബിയും സിഇഒ മിഥുൻ ജി.മേനോനും പറഞ്ഞു.

എഐ, ‍ഡേറ്റ സയൻസ്, മെഷീൻ ലേണിങ് കമ്പനിയായ ഡിക്യൂബ് എഐ യുകെയിൽ നിക്ഷേപിക്കുന്നത് 5 മില്യൻ പൗണ്ടാണ് (58 കോടി രൂപ). 3 വർഷത്തിനുള്ളിൽ 50 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

പി.ഐ. ബിനൂപ് ലാലും ഷാജു രവീന്ദ്രനും ചേർന്നു 2019ലാണ് ഡിക്യൂബ് സ്ഥാപിച്ചത്. ബിനൂപ് ലാലാണു സിഇഒ. ആലപ്പുഴയിലെ ചാരുംമൂട് ആസ്ഥാനമായി 2020ൽ ആരംഭിച്ച സീറോവാട്ട് എനർജി നിക്ഷേപിക്കുന്നത് 116 കോടി രൂപയാണ്.

ഊർജ രംഗത്തു പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകർ അൻഷ നാജി (സിഇഒ), സൂരജ് സുരേന്ദ്രൻ, സുബിൻ ആബിദ് എന്നിവരാണ്. 3 വർഷത്തിനകം 50 തൊഴിലവസരങ്ങളാണു യുകെയിൽ സൃഷ്ടിക്കുക.

X
Top