
നിര്‍ദ്ദിഷ്ട സമഗ്ര സാമ്പത്തിക കരാര്‍ സംബന്ധിച്ച് ഇന്ത്യയും കാനഡയും ഈ ആഴ്ച ചര്‍ച്ച നടത്തും. ചര്‍ച്ച കരാർ വേഗത്തിലാക്കുമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മീറ്റിംഗ് വെര്‍ച്വലായി നടക്കും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുപക്ഷവും വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.
2023 ല്‍ കാനഡ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് പത്ത് റൗണ്ട് ചര്‍ച്ചകള്‍ നടന്നിരുന്നു.ഇരു രാജ്യങ്ങളും തമ്മില്‍ അടുത്തിടെ സാങ്കേതിക തലത്തിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടന്നതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 2023 ല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതിനുശേഷം ആഗോള വ്യാപാര രംഗത്ത് ധാരാളം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
വെല്ലുവിളികള്‍ ഉയര്‍ന്നുവരികയും ചെയ്തു.ഇതുവരെ 11 റൗണ്ട് ചര്‍ച്ചകള്‍ വാണിജ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ബ്രിജ് മോഹന്‍ മിശ്ര ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ബ്രൂസ് ക്രിസ്റ്റി കാനഡയെ പ്രതിനിധീകരിക്കും.
കാനഡ കൂടാതെ യുഎസ്, പെറു, ചിലി, യൂറോപ്യന്‍ യൂണിയന്‍, ഇഎഇയു (യുറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍) തുടങ്ങിയവയുമായും ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഓസ്ട്രേലിയയുമായുള്ള നിലവിലുള്ള വ്യാപാര കരാർ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇതുവരെ 11 റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അടുത്ത റൗണ്ട് 2026 ജനുവരിയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.






