
മുംബൈ: അമേരിക്കയുമായുള്ള വ്യാപാര അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളുമായുള്ള ഇടപാടുകള്‍ വേഗത്തിലാക്കുകയാണ് ഇന്ത്യ. പരമ്പരാഗത ആശ്രിതത്വം കുറയ്ക്കുകയും പുതിയ വാതിലുകള്‍ തുറക്കുകയുമാണ് ലക്ഷ്യം. ഒന്നിലധികം രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച തുടരുന്നു.
നിലവില്‍ 8-10 വ്യാപാര ഉടമ്പടികളാണ് കണ്‍മുന്‍പിലുള്ളത്. യൂറേഷ്യന്‍ ഇക്കണോമിക് യൂണിയനുമായി (ഇഎഇയു) പ്രാരംഭ കരാര്‍ ഒപ്പവച്ച രാജ്യം യൂറോപ്യന്‍ യൂണിയനുമായുള്ള 13-ാം എഫ്ടിഎ (ഫ്രീ ട്രേഡ് അഗ്രിമെന്റ്) ചര്‍ച്ചകള്‍ക്കായി ഒരുങ്ങുകയാണ്. ന്യൂഡല്‍ഹിയില്‍ അടുത്തയാഴ്ചയാണ് ഇയുമായുള്ള ചര്‍ച്ചകള്‍.
ഈ വര്‍ഷം അവസാനത്തോടെ ഇവരുമായി ധാരണ സാധ്യമായേക്കും. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, ലെസോത്തോ, ഈശ്വതിനി എന്നിവയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഒമാനുമായുള്ള എഫ്ടിഎ ഉടന്‍ അന്തിമമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒമാനുമായുള്ള ഉഭയകക്ഷി വ്യാപാരം 2025 സാമ്പത്തികവര്‍ഷത്തില്‍ 8.94 ബില്യണ്‍ ഡോളറായിരുന്നു.
ഖത്തര്‍, സൗദി അറേബ്യ എന്നീ മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായും ശ്രീലങ്ക, പെറു, ചിലി, ന്യൂസിലാന്‍ഡ് എന്നിവയുമായും ചര്‍ച്ചകള്‍ സജീവമാണ്. ഓസ്ട്രേലിയയുമായുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ ഉടന്‍ നടക്കും.
എംഎസ്എംഇകള്‍ക്ക്് (മൈക്രോ, സ്മോള്‍, മീഡിയം എന്റര്‍പ്രൈസസ്്) പുതിയ വിപണി കണ്ടെത്തുക, പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി പഴയ കരാറുകള്‍ പുതുക്കുക (പ്രത്യേകിച്ചം ആസിയാന്‍ രാജ്യങ്ങളുമായുള്ളത്) എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.






