ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മിക്കാന്‍ ഇന്ത്യ; 38,000 കോടിയുടെ വമ്പന്‍ പ്രതിരോധ കരാര്‍

ന്യൂഡല്‍ഹി: നാവികസേനയ്ക്കായി മൂന്ന് അന്തർവാഹിനികള്‍ കൂടി നിർമിക്കാൻ ഇന്ത്യ. പ്രതിരോധ പൊതുമേഖല സ്ഥാപനമായ മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സ് ലിമിറ്റഡ് ( എംഡിഎല്‍) ആണ് അന്തർവാഹിനികള്‍ നിർമിക്കുക. ഇതിനുള്ള കരാർ ഈ മാസം ഒപ്പിട്ടേക്കും.

ഏകദേശം 38,000 കോടിരൂപയുടെ വമ്ബൻ പ്രതിരോധ കരാറാണ് എംഡിഎല്ലിന് ലഭിക്കാൻ പോകുന്നത്. കല്‍വരി ക്ലാസില്‍ വരുന്ന ഡീസല്‍ ഇലക്‌ട്രിക് അന്തർവാഹിനികളാണ് നിർമിക്കുക. ഇതിന്റെ 60 ശതമാനവും ഇന്ത്യൻ ഘടകങ്ങളായിരിക്കും.

പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ആത്മനിർഭർ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തിയാണ് അന്തർവാഹിനി നിർമിക്കുക.

ഇന്ത്യയും ഫ്രാൻസും സംയുക്തമായി വികസിപ്പിച്ചതാണ് കല്‍വരി ക്ലാസ് അന്തർവാഹിനി. പുതിയ അന്തർവാഹിനിയില്‍ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും. ഇതിലൊന്ന് ഇന്ത്യ സ്വയം വികസിപ്പിച്ച എയർ ഇൻഡിപ്പെൻഡന്റ് പ്രൊപ്പല്‍ഷൻ സംവിധാനമാണ്.

പരമ്ബരാഗത ഡീസല്‍ ഇലക്‌ട്രിക് അന്തർവാഹിനികള്‍ക്ക് നിശ്ചിത ഇടവേളകളില്‍ ജലോപരിതലത്തിലേക്ക് ഉയർന്നു വരേണ്ടതായുണ്ട്. ബാറ്ററികള്‍ ചാർജ് ചെയ്യുന്നതിനും വായു നിറയ്ക്കുന്നതിനുമൊക്കെ ഇത് അത്യാവശ്യമാണ്.

എന്നാല്‍, തദ്ദേശീയമായി വികസിപ്പിച്ച എയർ ഇൻഡിപ്പെൻഡന്റ് പ്രൊപ്പല്‍ഷൻ സംവിധാനം അന്തർവാഹിനിയെ കൂടുതല്‍ സമയം സമുദ്രാന്തർഭാഗത്ത് തുടരാൻ അനുവദിക്കും. ഇത് അന്തർവാഹിനിയുടെ രഹസ്യനീക്കത്തിനെയും കാര്യക്ഷമതയേയും വളരെയധികം സഹായിക്കും. ഇന്ത്യയുടെ നിലവിലുള്ള പരമ്ബരാഗത അന്തർവാഹിനികള്‍ക്ക് ഈ സംവിധാനമില്ല.

ഫ്രെഞ്ച് നേവല്‍ ഗ്രൂപ്പുമായി സഹകരിച്ച്‌ അവരുടെ സ്കോർപ്പീൻ ക്ലാസ് അന്തർവാഹിനിയെ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ പരിഷ്കരിച്ച്‌ വികസിപ്പിച്ചതാണ് കല്‍വരി ക്ലാസ് അന്തർവാഹിനികള്‍. ദീർഘദൂര ടോർപ്പിഡോകള്‍, കപ്പല്‍വേധ മിസൈലുകള്‍ എന്നിവ വഹിക്കാൻ ശേഷിയുള്ളതാണ് കല്‍വരി ക്ലാസില്‍ വരുന്ന അന്തർവാഹിനികള്‍. ഇവയെ രഹസ്യനിരീക്ഷണത്തിനു വേണ്ടിയും ഉപയോഗിക്കാറുണ്ട്.

നിലവില്‍ കല്‍വരി ക്ലാസില്‍ വരുന്ന അഞ്ച് അന്തർവാഹിനികള്‍ നാവികസേനയ്ക്കുണ്ട്. ആറാമതായി ഐഎൻഎസ് വാഗ്ഷീർ കഴിഞ്ഞ ജനുവരിയില്‍ നാവികസേനയുടെ ഭാഗമായി. മൂന്നെണ്ണം കൂടി വരുന്നതോടെ ഈ ക്ലാസില്‍ വരുന്ന അന്തർവാഹിനികളുടെ എണ്ണം ഒമ്ബതായി ഉയരും.

ഇന്ത്യൻ മഹാസമുദ്രമേഖലയില്‍ ഇന്ത്യൻ നാവികസേനയുടെ മേധാവിത്വത്തിന് കരുത്ത് കൂട്ടുന്നതാണ് പുതിയ അന്തർവാഹിനികള്‍. നാവികസേനയെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാർ. നിലവില്‍ സേനയുടെ പക്കലുള്ള കാലപ്പഴക്കം ചെന്ന റഷ്യൻ നിർമിത കിലോ ക്ലാസ് അന്തർവാഹിനികളെ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കല്‍വരി ക്ലാസ് അന്തർവാഹിനികളെ ഉള്‍പ്പെടുത്തുന്നത്.

നിലവിലുള്ള കല്‍വരി ക്ലാസ് അന്തർവാഹിനികളേക്കാള്‍ വലിപ്പത്തിലും സാങ്കേതിക വിദ്യയിലും ഏറെ മുന്നിട്ടുനില്‍ക്കുന്നവയാകും പുതിയവ. ഇതിലുപയോഗിക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പല്‍ഷൻ സംവിധാനം ഡിആർഡിഒ ആണ് വികസിപ്പിച്ചത്. ഇതിലൂടെ പരമാവധി 21 ദിവസം വരെ അന്തർവാഹിനിക്ക് കടലിനുള്ളില്‍ കഴിയാൻ സാധിക്കും.

ഇതിനൊപ്പം കൂടുതല്‍ മെച്ചപ്പെട്ട ഇലക്‌ട്രോണിക് സംവിധാനങ്ങള്‍, ഗതിനിർണയത്തിനും ആശയവിനിമയത്തിനും അത്യാധുനിക സംവിധാനങ്ങള്‍, തദ്ദേശീയമായ കോംബാറ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവയൊക്കെ പുതിയ അന്തർവാഹിനികളിലുണ്ടാകും. വരുന്ന ആറ് വർഷത്തിനുള്ളില്‍ ഈ മൂന്ന് അന്തർവാഹിനികളും സേനയ്ക്ക് കൈമാറും. 2030-ലാകും ആദ്യ അന്തർവാഹിനി നീറ്റിലിറങ്ങുക.

X
Top