വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ

കൊച്ചി: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി 2031ല്‍ ഇന്ത്യ(India) മാറുമെന്ന് ആഗോള കണ്‍സള്‍ട്ടൻസി ഭീമൻ എസ്.ആൻഡ് പി(S&P) പ്രവചിച്ചു.

പ്രതിവർഷം 6.7 ശതമാനം വളർച്ച നേടുന്ന ഇന്ത്യയ്‌ക്ക് ‌ഏഴ് വർഷത്തിനുള്ളില്‍ ജപ്പാനെ മറികടക്കാൻ കഴിയുമെന്ന് അവർ പറയുന്നു.

ഇതിനായി വ്യാവസായിക ഉത്പാദനത്തിലും തുറമുഖ, ലോജിസ്‌റ്റിക് മേഖലയിലും വലിയ നിക്ഷേപങ്ങള്‍ നടത്തുന്നതിന് അനുകൂല സാഹചര്യം ഇന്ത്യ സൃഷ്ടിക്കണമെന്നും ഏജൻസിയുടെ പുതിയ റിപ്പോർട്ടില്‍ പറയുന്നു.

അമേരിക്ക, ചൈന എന്നിവയാണ് നിലവില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.

X
Top