ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10% ഉയര്‍ന്ന് 27.9 ബില്യണ്‍ ഡോളറായിഇന്ത്യയുടെ സേവന കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനകാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏറ്റവും വലിയ വാഹനവിപണിയാകും: മാരുതി മേധാവി

ലോകത്തിലെ പല വന് ശക്തികളെയും പിന്നിലാക്കിയാണ് ഇന്ത്യ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി നിലനില്ക്കുന്നത്. ഒന്നാം സ്ഥാനത്ത് ചൈനയും രണ്ടാം സ്ഥാനത്ത് അമേരിക്കയുമാണ് ഇന്ത്യക്ക് മുന്നിലായുള്ളത്.

എന്നാല്, സമീപകാലത്തായി ഓട്ടോമൊബൈല് മേഖല കാണിക്കുന്ന ട്രെന്ഡ് അനുസരിച്ച് അടുത്ത അഞ്ച് വര്ഷത്തിനുള്ളില് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്മാന് ആര്.സി. ഭാര്ഗവ അഭിപ്രായപ്പെടുന്നത്.

അമേരിക്കയുടെയും ചൈനയുടെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനത്തില് അവര് ഇന്ത്യയെക്കാള് ഏറെ മുന്നിലാണ്. എന്നാല്, വാഹന വ്യവസായ മേഖലയില് ഇന്ത്യ ശ്രദ്ധേയമായ വളര്;ച്ച കൈവരിച്ച് കഴിഞ്ഞിട്ടുണ്ട്.

അതേസമയം, ഇരുചക്ര വാഹനങ്ങളുടെ വിപണിയില് ഇതിനോടകം തന്നെ ഇന്ത്യ മുന്നിട്ടുനില്ക്കുകയാണ്.

പാസഞ്ചര് കാര് വില്പ്പനയുടെ കാര്യത്തില് രാജ്യം വ്യക്തമായ വളര്ച്ച കൈവരിച്ചിട്ടുണ്ട്. വന് ശക്തിയായ ജപ്പാനെ മറിക്കടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്.

താരതമ്യേന വലിയ വിപണിയും ഉയര്ന്ന ഉത്പാദനവുമുള്ള ചൈനയെ മറിക്കടക്കുകയെന്നത് വലിയ വെല്ലുവിളിയാണ് ഉയര്ത്തുന്നത്. 2022-ല് ചൈന 26.86 ദശലക്ഷം വാഹനങ്ങള് വിറ്റഴിച്ചപ്പോള് ഇന്ത്യയില് എല്ലാ വിഭാഗങ്ങളിലുമായി 20.75 ദശലക്ഷമായിരുന്നു ആകെ വില്പ്പനയെന്നാണ് ഭാര്ഗവ പറയുന്നത്.

എന്നാല്, ഇന്ത്യയിലെ പ്രദേശിക ഉത്പാദന കേന്ദ്രങ്ങളുടെ നിര്മാണ ശേഷി വര്ധിപ്പിച്ച് രാജ്യത്തിന് ഈ മേഖലയില് വലിയ മുന്നേറ്റം നടത്താന് സാധിക്കുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

മാരുതി സുസുക്കി 2022-23 സാമ്പത്തിക വര്ഷത്തില് 2,60,000 വാഹനങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതെന്നാണ് കണക്കുകള്. സെമി കണ്ടക്ടര് ചിപ്പുകള് പോലുള്ളവയുടെ ദൗര്ലഭ്യം ഉത്പാദനത്തെ കാര്യമായി ബാധിച്ചിരുന്നു.

അല്ലെങ്കില് കയറ്റുമതി ഇനിയും ഉയരുമായിരുന്നു. ഈ വെല്ലുവിളില് മാറിത്തുടങ്ങിയതോടെ മുന് സാമ്പത്തിക വര്ഷത്തെ അപേക്ഷിച്ച് കയറ്റുമതി മൂന്നിരട്ടിയാക്കി ഉയര്ത്താനും മാരുതി സുസുക്കി പദ്ധതിയുണ്ടെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വാഹന നിര്മാണവും അനുബന്ധ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനായി വലിയ നിക്ഷേപമാണ് വാഹന നിര്മാതാക്കള് പ്രഖ്യാപിച്ചിട്ടുള്ളത്.

പുതിയ വാഹന നിര്മാണശാല ഒരുക്കുന്നതിനായി 18,000 കോടി രൂപയുടെ നിക്ഷേപമാണ് മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടുള്ളത്. സമാനമായി 20,000 കോടി രൂപയുടെ നിക്ഷേപം ഹ്യുണ്ടായിയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

വരുന്ന ഏഴ് വര്ഷത്തിനുള്ളില് 5000 കോടിയുടെ നിക്ഷേപമാണ് എം.ജി. മോട്ടോഴ്സ് ലക്ഷ്യമിടുന്നത്.

X
Top