ആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചു

2038ൽ ഇന്ത്യ രണ്ടാമത്തെ സാമ്പത്തിക ശക്തി: ഇ വൈ

ന്യൂഡൽഹി: വാങ്ങൽശേഷിയുടെ(പിപിപി– പർച്ചേസിങ് പവർ പാരിറ്റി) അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥ 2030ൽ 20.7 ലക്ഷം കോടി ഡോളറിലേക്ക് എത്തുമെന്ന് ഇ.വൈയുടെ റിപ്പോർട്ട്.

2038ഓടെ രാജ്യം ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം(ജിഡിപി) 34.2 ലക്ഷം കോടി ഡോളറിലേക്കെത്തും.

യുഎസ് തീരുവ, ജിഡിപിയെ ബാധിക്കാതിരിക്കാനുള്ള നടപടികൾ ഇന്ത്യയ്ക്ക് സ്വീകരിക്കാനാകും. ആഭ്യന്തര ആവശ്യകതയും ആധുനിക സാങ്കേതിക വിദ്യയും ഇതിനു സഹായിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

X
Top