ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ജി20യിലെ മികച്ച സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും: മൂഡീസ്

ന്യൂഡല്‍ഹി: മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച 2023-24ല്‍ 5.6 ശതമാനമായി കുറയുമെങ്കിലും ജി-20 ലെ മികച്ച പ്രകടനം ഇന്ത്യയുടേതായിരിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്, സീനിയര്‍ വൈസ് പ്രസിഡന്റ് ക്രിസ്റ്റ്യന്‍ ഡി ഗുസ്മാന്‍. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുയായിരുന്നു അദ്ദേഹം.

നാമമാത്രമായ വളര്‍ച്ചയും അടുത്ത വര്‍ഷം കുറയും. പണപ്പെരുപ്പം തണുക്കുന്നതോടെയാണ് ഇത്. 2023-24 ലെ നാമമാത്ര വളര്‍ച്ച 10.9 ശതമാനമായാണ് മൂഡീസ് കണക്കുകൂട്ടുന്നത്. 2021-22ല്‍ നാമമാത്ര വളര്‍ച്ച 19.5 ശതമാനവും നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 15.4 ശതമാനവുമാണ്.

കടം ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ പൊതു കടം 2020 ല്‍ ജിഡിപിയുടെ 90 ശതമാനമുണ്ടായിരുന്നത് 2021 ല്‍ ജീഡിപിയുടെ 85 ശതമാനമായി കുറഞ്ഞു.വളര്‍ച്ചാ സാധ്യത 6 ശതമാനമാക്കി നിലനിര്‍ത്താനാകുമെന്ന് മൂഡീസ് കരുതുന്നു.

വളര്‍ച്ചാ സാധ്യത ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ മൂലധനച്ചെലവ് വര്‍ധിപ്പിക്കുകയാണ്. വരാനിരിക്കുന്ന കേന്ദ്രബജറ്റില്‍ ഏകദേശം 9 ലക്ഷം കോടി രൂപയുടെ കാപക്‌സ് പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം സ്വകാര്യമൂലധന നിക്ഷേപം ഉയരാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.

എന്നാല്‍ ഗുസ്മാന്‍ ഇക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസിയാണ്. സ്വകാര്യമേഖലയിലെ നിക്ഷേപം ഇപ്പോള്‍ മെച്ചപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. വായ്പാ വളര്‍ച്ച അതാണ് കാണിക്കുന്നത്.

ആസ്തികള്‍ വിറ്റ് കടത്തിന്റെ തോത് കുറയ്ക്കുന്ന നടപടികള്‍ക്ക് ശമനമുണ്ടായിരിക്കുന്നു.
ആഗോള കമ്പനികള്‍ ചൈന വിട്ട് ഇന്ത്യ തിരിഞ്ഞെടുക്കുന്നത് സ്വകാര്യമേഖലയ്ക്ക് ഉത്തേജനം നല്‍കും.

സര്‍ക്കാറും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യും യഥാക്രമം 7 ശതമാനം, 6.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അന്തര്‍ദ്ദേശീയ നാണയ നിധിയുടെ അനുമാന പ്രകാരം ജി20 രാഷ്ട്രങ്ങളുടെ വളര്‍ച്ച 2023ല്‍ 2.5 ശതമാനത്തിലൊതുങ്ങും.

X
Top