
ന്യൂഡല്‍ഹി: 2023ല്‍ ഇന്ത്യ 3.7 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടി. യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി രാജ്യം തുടരും. പണപ്പെരുപ്പം ടോളറന്‍സ് ബാന്‍ഡിലെത്തിയതോടെ ധനനയത്തിന്റെ ആദ്യ ലക്ഷ്യം പൂര്‍ത്തിയായെന്നും 2024 ഓടെ പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യമായ 4 ശതമാനത്തിലെത്തുമെന്നും ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നേതൃത്വത്തിലെഴുതിയ ലേഖനം പറയുന്നു.
ഐഎംഎഫിന്റെ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, 2025 ല്‍ ഇന്ത്യ നാലാം സ്ഥാനത്തേക്കും 2027 ല്‍ മൂന്നാം സ്ഥാനത്തേക്കും ഉയരും. ലേഖനവും അതാവര്‍ത്തിക്കുന്നു. 2023ലെ ആദ്യകാല വിലയിരുത്തലില്‍, മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍ സ്ഥിരത കൈവരിച്ചിട്ടുണ്ട്.
സാമ്പത്തിക വീണ്ടെടുക്കലിന്റെ ഗതിവേഗം പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര, ഉപ-ദേശീയ തലങ്ങളില്‍ ധന ഏകീകരണം നടക്കുന്നു. 2023 ഏപ്രിലില്‍, ഇന്ത്യയുടെ ജനസംഖ്യ ലോകത്തിലെ ഏറ്റവും വലിയതാകും. 1.4 ബില്യണ്‍ ജനസംഖ്യയാണ് കണക്കുകൂട്ടപ്പെടുന്നത്.
2023 നും 2050 നും ഇടയില്‍ (1564) ലോകത്തിലെ ജോലിചെയ്യുന്നവരില്‍ ആറിലൊരു ഭാഗം ഇന്ത്യക്കാരായിരിക്കും. ജനസംഖ്യാപരമായ ലാഭവിഹിതം പിടിച്ചെടുക്കാനും സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരാനുമുള്ള ഇന്ത്യയുടെ അവസരമാണിത്,ലേഖനം കൂട്ടിച്ചേര്‍ത്തു.ആഗോള പ്രതിസന്ധി ഇന്ത്യയ്ക്കും വെല്ലുവിളി ഉയര്‍ത്തുകയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടി.
വികസ്വര വിപണികള്‍ താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ വീണ്ടെടുപ്പ് നടത്തിയെങ്കിലും യു,എസ് നിരക്ക് വര്‍ധനവും ഡോളറിന്റെ ശക്തിപ്പെടലും ഭീഷണിയാകുന്നു. ചരക്ക് വിലയിലെ കുറവ് അതേസമയം കോര്‍പറേറ്റ് വരുമാനത്തെ ഉയര്‍ത്തിയിട്ടുണ്ട്. 2022 ലും 2023 ലും കറന്റ് അക്കൗണ്ട് കമ്മി കുറയും.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാഴ്ചപ്പാടുകള്‍ എഴുത്തുകാരുടേതാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വീക്ഷണങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.