
ന്യൂഡല്‍ഹി: ഇന്ത്യ ഏഴ് വര്‍ഷത്തിനിടെ ആദ്യമായി പഞ്ചസാര കയറ്റുമതി നിര്‍ത്തും.മഴക്കുറവ് കാരണം ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്.പഞ്ചസാര കയറ്റുമതി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യ കയറ്റുമതി റദ്ദാക്കുന്നത് പഞ്ചസാര ലഭ്യത കുറയ്ക്കുകയും, ലോക വിപണിയില്‍ വില വര്‍ധിപ്പിക്കുകയും ചെയ്യും. ” പ്രാഥമികമായി ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റണം. അടുത്ത സീസണില്‍ കയറ്റുമതിക്കായി ഞങ്ങള്‍ക്ക് മതിയായ പഞ്ചസാര ഉണ്ടാകില്ല, ” സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ സീസണില്‍ 6.1 ദശലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ മില്ലുകള്‍ക്കനുമതിയുണ്ട്. കഴിഞ്ഞ സീസണില്‍ 11.1 ദശലക്ഷം ടണ്‍ കയറ്റുമതി ചെയ്തിരുന്നു. അതേസമയം 2016-ല്‍ പഞ്ചസാര കയറ്റുമതിക്ക് സര്‍ക്കാര്‍ 20% നികുതി ഏര്‍പ്പെടുത്തി.
മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ പഞ്ചസാര ഉല്‍പാദനത്തിന്റെ പകുതിയോളം ഉത്പാദിപ്പിക്കുന്നത്. മഴക്കുറവ് കാരണം 2023/24 സീസണില്‍ പഞ്ചസാര ഉല്‍പാദനം കുറയും.
2024/25 സീസണില്‍ കൃഷി തന്നെ കുറയുമെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക പഞ്ചസാര വില ഈ ആഴ്ച ഏതാണ്ട് രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്. ‘ഭക്ഷ്യവിലക്കയറ്റം ഒരു ആശങ്കയാണ്. പഞ്ചസാര വില ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നു, അതിനാല്‍ കയറ്റുമതി അസാധ്യമാണ്,’ മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ജൂലൈയില്‍ ഇന്ത്യയിലെ റീട്ടെയ്ല്‍ വിലക്കയറ്റം 15 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 7.44% ആയിരുന്നു. ഭക്ഷ്യവിലക്കയറ്റം 11.5% ആണ്മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നില.
2023/24 സീസണില്‍ ഇന്ത്യയിലെ പഞ്ചസാര ഉല്‍പാദനം 3.3% കുറഞ്ഞ് 31.7 ദശലക്ഷം ടണ്‍ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.






