ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

65,960 ഇന്ത്യക്കാര്‍ യുഎസ് പൗരത്വം സ്വീകരിച്ചു

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് അമേരിക്കൻ പൗരത്വം നേടുന്നവരുടെ എണ്ണം ഉയരുന്നു. 2022-ൽ 65,960 ഇന്ത്യക്കാർ ഔദ്യോഗികമായി യുഎസ് പൗരത്വം നേടി.

ഏറ്റവും കൂടുതൽ അമേരിക്കൻ പൗരത്വം സ്വീകരിക്കുന്നവരുടെ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ട്. ഒന്നാം സ്ഥാനത്തുള്ളത് മെക്സിക്കോയാണ്. അമേരിക്കൻ കമ്മ്യൂണിറ്റി സർവേ ഡാറ്റ പ്രകാരം, 2022-ൽ ഏകദേശം 4.6 കോടി വിദേശികൾ ആണ് യുഎസിൽ ഉള്ളത്. 33.3 കോടി വരുന്ന ജനസംഖ്യയുടെ ഏകദേശം 14 ശതമാനം വിദേശികളാണ്.

53 ശതമാനമാണ് യുഎസ് പൗരൻമാർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൊത്തം 9.6 ലക്ഷം വ്യക്തികൾ പുതിയതായി യുഎസ് പൗരത്വം സ്വീകരിച്ചു. മെക്സിക്കോയിൽ ജനിച്ച വ്യക്തികൾ ആണ് ഏറ്റവും കൂടുതൽ യുഎസ് പൗരത്വം സ്വീകരിക്കുന്നത്.

രണ്ടാം സ്ഥാനത്ത് ഇന്ത്യാക്കാരാണെങ്കിൽ മൂന്നാം സ്ഥാനത്ത് ഫിലിപ്പീൻസുണ്ട്. ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 2022-ൽ 128,878 മെക്സിക്കൻ പൗരന്മാർ അമേരിക്കൻ പൗരന്മാരായി. 65,960 ഇന്ത്യക്കാരാണ് പൗരത്വം സ്വീകരിച്ചതെങ്കിൽ, ഫിലിപ്പീൻസിൽ നിന്നുള്ള 53,413 പേർ അമേരിക്കയു‍ടെ ഭാഗമായി.

ഇന്ത്യയിൽ ജനിച്ച വിദേശ പൗരന്മാരിൽ 42 ശതമാനവും നിലവിൽ യുഎസ് പൗരന്മാരാകാൻ യോഗ്യരല്ലെന്ന് റിപ്പോർട്ട് പറയുന്നു. 2023-ലെ കണക്കനുസരിച്ച്, ലീഗൽ പെർമനൻ്റ് റെസിഡൻസി (എൽപിആർ) ഉള്ള ഇന്ത്യയിൽ ജനിച്ച 290,000 വിദേശ പൗരന്മാർക്ക് ഗ്രീൻ കാർഡിന് അർഹതയുണ്ട്.

സമീപ വർഷങ്ങളിൽ പിആറിന് അപേക്ഷിച്ചവരുടെ പ്രോസസിങ് നടപടിക്രമങ്ങളുടെ ദൈർഘ്യം കുറച്ചിട്ടുണ്ടെങ്കിലും നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്.

കാനഡയിലേക്ക് കുടിയേറിയത് 84,000 പേർ
അമേരിക്കയിലേക്ക് മാത്രമല്ല മറ്റ് വിദേശ രാജ്യങ്ങളിലേക്കും കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം ഉയരുകയാണ്. യുഎസ് കഴിഞ്ഞാൽ യുകെ, ഫ്രാൻസ്, യുഎഇ, സിംഗപ്പുർ, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർ കൂടുതലായി കുടിയേറുന്നത്.

യുകെയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ കുറേ നാളുകളായി വർധനയുണ്ട്.

2023-ൽ യുഎസിലേക്ക് കുടിയേറിയവരുടെ എണ്ണം വീണ്ടും ഉയരും. യുകെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ വാർത്തകൾ വന്നിട്ടും കുടിയേറുന്നവരുടെ എണ്ണം കുറയുന്നില്ല.

യൂറോപ്യൻ യൂണിയനിലും അടുത്തിടെയായി ഏറ്റവും കൂടുതൽ പൗരത്വം സ്വീകരിക്കുന്നത് ഇന്ത്യക്കാരാണ്. 2023ലെ ആദ്യ ആറ് മാസങ്ങളിൽ 84,000 ഇന്ത്യക്കാരാണ് കാനഡയിലേക്ക് കുടിയേറിയത്.

യൂറോപ്യൻ യൂണിയനിലേക്ക് കുടിയേറുന്ന ഇന്ത്യാക്കാരുടെ എണ്ണം 2008 മുതൽ തുടർച്ചയായി ഉയർന്നിട്ടുണ്ട്.

X
Top