Alt Image
മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆ എഥനോൾ ഉൽപാദനത്തിൽ കടുപ്പിച്ചു കേന്ദ്രം; പഞ്ചസാരക്കു പിന്നാലെ അരിക്കും നിയന്ത്രണം ◆ പഞ്ചസാര വില കുതിക്കുന്നു ◆ വിദേശ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി കൊച്ചി ◆ തൃശൂരിൽ വരുന്നത് ‘സിയാൽ’ മാതൃകയിലുള്ള സ്വർണാഭരണ പാർക്ക്; പ്രവാസിക്കും ഓഹരിയെടുക്കാം, 25,000 പേർക്ക് തൊഴിൽ ◆

ചാറ്റ് ജിപിടി ഉപയോക്താക്കളിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ

എഐ സാങ്കേതിക വിദ്യകളുടേതാണ് പുതിയ കാലം. തൊഴിലിടങ്ങളിലും ബിസിനസ് മേഖലകളിലും തുടങ്ങി എല്ലാ മേഖലകളിലും എഐ സാങ്കേതിക വിദ്യയിലൂടെ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പാരമ്പര്യ രീതികൾ ഉപേക്ഷിച്ച് റോബോട്ടിക്ക് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പുതിയ കാലത്തിന്റെ വേഗതയോട് മത്സരിക്കാനൊരുങ്ങുകയാണ് മിക്ക കമ്പനികളും.

ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഇന്ത്യയാണ് ഈ മാറ്റത്തിൽ മുന്നിൽ നിൽക്കുന്നത്. വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ബോണ്ടിന്റെ ട്രെൻഡ്‌സ്- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള എഐ സംവിധാനമായ ചാറ്റ്ജിപിടിയുടെ ഉപയോഗത്തിൽ ഇന്ത്യ അമേരിക്കയെ മറികടന്നിരുന്നു. ആഗോള ചാറ്റ്ജിപിടി ഉപയോക്താക്കളിൽ ഇപ്പോൾ 13.5 ശതമാനം ഇന്ത്യക്കാരാണ്, അമേരിക്കയെയും (8.9 ശതമാനം) ഇന്തോനേഷ്യയെയും (5.7 ശതമാനം) മറികടന്നാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഡീപ്സീക്ക് മൊബൈൽ ആപ്പിന്റെ ഉപയോഗത്തിലും ഇന്ത്യ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുണ്ട്. ചൈന (33.9 ശതമാനം), റഷ്യ (9.2 ശതമാനം) എന്നിവയ്ക്ക് പിന്നിൽ ഏഴ് ശതമാനത്തോളമാണ് ഇന്ത്യയിൽ ഡീപ്സീക്കിന്റെ ഉപയോഗം.

ഇന്ത്യയിൽ എഐ-പവർ ടൂളുകളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കൂടിയാണ് ഈ കണക്കുകൾ എടുത്തുകാണിക്കുന്നത്.

X
Top