അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ആഗോള പിരിച്ചുവിടലുകള്‍ക്കിടയിലും നിയമന സന്നദ്ധത പ്രകടിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ പിരിച്ചുവിടലുകളേറുമ്പോള്‍ ഇന്ത്യ, ഇക്കാര്യത്തില്‍ പോസിറ്റീവ് കാഴ്ചപ്പാട് പുലര്‍ത്തുന്നു.മാന്‍പവര്‍ ഗ്രൂപ്പ് എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് സര്‍വേ പ്രകാരം, ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ പേരെ ജോലിക്കെടുക്കാനൊരുങ്ങുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. പോസിറ്റീവ് നിയമന കാഴ്ചപ്പാടുള്ള ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയാണെന്ന് സര്‍വേ പറയുന്നു.

36 ശതമാനം സാധ്യതയുമായി ഓസ്ട്രേലിയക്ക് പുറകില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.ആഗോള പിരിച്ചുവിടലുകള്‍ക്കും മാക്രോ ഇക്കണോമിക് അവസ്ഥകള്‍ക്കുമിടയില്‍ രാജ്യത്തെ തൊഴില്‍ വിപണി പോസിറ്റീവ് കാഴ്ചപ്പാട് വച്ച് പുലര്‍ത്തുന്നു. തൊഴിലുടമകള്‍ ജീവനക്കാരുടെ എണ്ണം (+31 ശതമാനം) വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുന്‍ പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ (+4 ശതമാനം) കൂടുതല്‍.എന്നാല്‍ വര്‍ഷം തോറും അല്‍പ്പം ദുര്‍ബലമാകും (-1 ശതമാനം). ഐടി വ്യവസായത്തിലെ ബിസിനസുകള്‍ ഈ വര്‍ഷം മൂന്നാം തവണയും തിളക്കമാര്‍ന്ന കാഴ്ചപ്പാട് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം 2022 ലെ മൂന്നാം പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ -7 ശതമാനം ദുര്‍ബലമാണ്. ഐടി മേഖലയിലെ സ്ഥാപനങ്ങള്‍ (39 ശതമാനം), എനര്‍ജി ആന്‍ഡ് യൂട്ടിലിറ്റീസ് (34 ശതമാനം) എന്നിവയാണ് ഏറ്റവും ശക്തമായ കാഴ്ചപ്പാട് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഏകദേശം 39,000 തൊഴിലുടമകളില്‍ നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍, 41 രാജ്യങ്ങളില്‍ 29 എണ്ണവും മുന്‍ പാദത്തേക്കാള്‍ നിയമന ഉദ്ദേശ്യങ്ങളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു.

X
Top