അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താനെതിരായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതിരോധ ബജറ്റ് ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യ.

പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും സാങ്കേതികവിദ്യയും സ്വന്തമാക്കുന്നതിന് കേന്ദ്ര സർക്കാർ വൻതുക നീക്കിവെച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

സപ്ലിമെന്ററി ബജറ്റിലൂടെ 50,000 കോടി രൂപ അധികമായി വകയിരുത്തുന്നതിനുള്ള നിർദ്ദേശം മുന്നോട്ടുവച്ചതായാണ് വിവരം. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിന് അംഗീകാരം ലഭിച്ചേക്കും.

ഈ വർഷം കേന്ദ്ര ബജറ്റില്‍ പ്രതിരോധത്തിനായി റെക്കോർഡ് തുകയാണ് വകയിരുത്തിയിരുന്നത്. 6.81 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരുന്നത്. മുൻ സാമ്ബത്തിക വർഷത്തേക്കാള്‍ 9.53% വർദ്ധനവായിരുന്നു ഇത്.

എൻഡിഎ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം, കഴിഞ്ഞ 10 വർഷത്തിനിടെ പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചിരുന്നു. ഈ വർഷത്തെ സാമ്ബത്തിക ബജറ്റിന്റെ 13.45 ശതമാനമാണ് പ്രതിരോധത്തിനായി നീക്കിവെച്ചത്.

ഇന്ത്യൻ പ്രതിരോധശേഷിയുടെ മികവ് പ്രകടമാക്കിക്കൊണ്ടുള്ളതായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും പ്രതിരോധവും സമീപകാലത്തെ ചെലവേറിയ യുദ്ധങ്ങളായിട്ടാണ് അന്തരാഷ്ട്രതലത്തില്‍ വിലയിരുത്തപ്പെട്ടിരുന്നത്.

ഇന്ത്യയുടെ സ്വന്തം നൂതന ആയുധങ്ങളുടെ കഴിവുകളെ ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു.

X
Top